മട്ടന്നൂർ: ഒമ്പതിന് നടക്കുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി ഇൻഷ്വറൻസ് ജീവനക്കാരും ഏജന്റുമാരും ജില്ലയിലെ എൽഐസി ഓഫീസുകൾക്ക് മുന്നിൽ പ്രകടനവും പൊതുയോഗവും നടത്തി.
എൽഐസി എംപ്ലോയീസ് യൂണിയൻ, എൽഐസി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ, സെക്യൂരിറ്റി ആൻഡ് ലേബർ കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കണ്ണൂരിൽ എൽഐസി എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ഡിവിഷൻ പ്രസിഡന്റ് കെ. ബാഹുലേയൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു,
ഏജന്റ്സ് ഓർഗനൈസേഷൻ ജില്ലാ ട്രഷറർ ഒ. സജീവൻ, എൽഐസി എംപ്ലോയീസ് യൂണിയൻ കണ്ണൂർ കാസർഗോഡ്-ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ എം.കെ. പ്രേംജിത്ത്, സി.സി. വിനോദ്, ടി. മണി, പ്രദീപൻ കണ്ണോത്ത്, എ.എം. മനോഹരൻ, എം.എച്ച്. രാജേഷ് എന്നിവർ പ്രസംഗിച്ചു. തലശേരി ബ്രാഞ്ച് ഒന്നിൽ എ.പി. രജില, വി. വിജയകുമാരൻ, കെ. രമേശൻ, കെ. അനിൽ എന്നിവർ പ്രസംഗിച്ചു.
തലശേരി ബ്രാഞ്ച് രണ്ടിൽ എം. അനിൽകുമാർ, കെ. അനിൽകുമാർ, സി. വി.സൂരജ് എന്നിവർ പ്രസംഗിച്ചു. മട്ടന്നൂരിൽ കെ. രമേശൻ. ജി. ഉത്തമൻ, ഇ. ചന്ദ്രൻ, എം. മനോജ് എന്നിവർ പ്രസംഗിച്ചു. തളിപ്പറമ്പിൽ പി.വി. ഷിജു, കെ. ഗണേശൻ, സി.വി. മനീഷ എന്നിവർ പ്രസംഗിച്ചു. പയ്യന്നൂരിൽ ടി.വി.ഗണേശൻ, കെ.വി. വേണു, രമേഷ് പുതിയറക്കൽ എന്നിവർ പ്രസംഗിച്ചു.