ചെറുപുഴ: നാലുവർഷ ബിരുദ പ്രോഗ്രാമിലേക്ക് വിദ്യാർഥികളെ വരവേറ്റ് മാത്തിൽ ഗുരുദേവ് ആർട്സ് ആൻഡ് സയൻസ് കോളജ്. നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഒന്നാം വർഷ വിദ്യാർഥികളുടെ പ്രവേശനത്തിന്റെ ഉദ്ഘാടനം കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നിർവഹിച്ചു. കോഴിക്കോട് ഗവ. കോളജിൽ നടന്ന ചടങ്ങ് ഓൺലൈനിലൂടെ പ്രദർശിപ്പിച്ചു.
ഗുരുദേവ് ആർട്സ് ആൻഡ് സയൻസ് കോളജിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഒന്നാം വർഷ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. കോളജ് പ്രിൻസിപ്പൽ റവ. ഡോ. സാമുവൽ പുതുപ്പാടി അധ്യക്ഷത വഹിച്ചു. ഒന്നാം വർഷ വിദ്യാർഥികളെ കോളജിലേക്ക് അദ്ദേഹം സ്വാഗതം ചെയ്തു.
കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സതീശൻ ഉദ്ഘാടനം ചെയ്തു.
പ്രശസ്ത സിനിമാ താരം കെ.യു. മനോജ് മുഖ്യാതിഥിയായിരുന്നു. കോളജ് ബർസാർ ഫാ. ഏബ്രഹാം പുന്നവിള, കോളജ് വൈസ് പ്രിൻസിപ്പൽ പി. വിനോദ് കുമാർ, പിടിഎ പ്രതിനിധി കെ. ഉണ്ണിക്കണ്ണൻ, കോളജ് കോ-ഓർഡിനേറ്റർ എ. മൃദുല, സ്റ്റാഫ് സെക്രട്ടറി കെ.യു. സന്തോഷ്, നാക് കോ-ഓഡിനേറ്റർ പി.കെ. സിന്ധു, എഫ്വൈയുജിപി കോ-ഓഡിനേറ്ററും നോഡൽ ഓഫീസറുമായ കെ. സുമേഷ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷജ്ന ഗോവിന്ദൻ, കോളേജ് യൂണിയൻ ചെയർപേഴ്സൺ ദേവിക, നാക് കോ-ഓഡിനേറ്റർ എ.ടി.വി. ശ്രുതി എന്നിവർ പ്രസംഗിച്ചു.
തുടർന്ന് ലഹരിവിരുദ്ധ ഫ്ലാഷ്മോബും തെരുവുനാടകവും അവതരിപ്പിച്ചു. സംഗീത നൃത്ത പരിപാടികളും നടന്നു.
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം എസ്ഇഎസ് കോളജിലെ നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ സ്ഥാപനതല ഉദ്ഘാടനം മുനിസിപ്പൽ വൈസ് ചെയർമാൻ കെ. ശിവദാസൻ നിർവഹിച്ചു. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ആർ. ബിന്ദു നിർവഹിച്ചു. കോളജ്തല ഉദ്ഘാടനത്തിന് പ്രിൻസിപ്പൽ ഡോ. റീന സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
കോളജ് മാനേജർ വിനിൽ വർഗീസ്, സെക്രട്ടറി കൗൺസിലർ അജിത, സൈജോ ജോസഫ്, ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ. പി.പി. സീന, പിടിഎ പ്രതിനിധി രമേശൻ, ഡോ. കെ.വി. പ്രദീപ്, നാലുവർഷ ബിരുദ പ്രോഗ്രാം കോ-ഓർഡിനേറ്റർ അനുമോൾ തോമസ്, കെ.പി. ഫാഇസ്, ജെ.പി.ആദിത്ത്, എം.കെ. പുണ്യ പ്രകാശൻ, ഡോ. സൗമ്യ മരിയ ജേക്കബ് എന്നിവർ പ്രസംഗിച്ചു.