ക​ണ്ണൂ​രി​ൽ"റാ​ഞ്ചി​യ'​വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി'
Thursday, July 3, 2025 1:12 AM IST
മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ "റാ​ഞ്ചി​യ' വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രെ സു​ര​ക്ഷി​ത​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 11.20 ഓ​ടെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും വി​മാ​ന​ത്താ​വ​ള​ത്തി​ലു​ള്ള​വ​രെ​യും ന​ടു​ക്കി​ക്കൊ​ണ്ട് എ​യ​ർ ഇ​ന്ത്യ വി​മാ​നം റാ​ഞ്ചി​യ​താ​യു​ള്ള സ​ന്ദേ​ശ​മെ​ത്തി​യ​ത്. തു​ട​ർ​ന്ന് സ​ബ് ക​ള​ക്ട​ർ കാ​ർ​ത്തി​ക് പാ​ണി​ഗ്രാ​ഹി​യു​ടെ നേ​തൃ​ത്വ​ത്വ​ത്തി​ൽ എ​ടി​സി ട​വ​റി​ൽ എ​യ്റോ​ഡ്രോം ക​മ്മി​റ്റി യോ​ഗം ചേ​രു​ക​യും യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തു.

ഇ​തേ സ​മ​യം സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ റാ​ഞ്ചി​ക​ളെ കീ​ഴ​ട​ക്കാ​നു​ള്ള നീ​ക്ക​വും ആ​രം​ഭി​ച്ചു. ഉ​ച്ച​യ​ക്ക് 12 ഓ​ടെ റാ​ഞ്ചി​ക​ളെ കീ​ഴ​ട​ക്കി​യെ​ന്ന സ​ന്ദേ​ശം എ​ടി​സി ട​വ​റി​ലെ​ത്തി. ഇ​തി​നു പി​ന്നാ​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ന്ന​ത് ആ​ന്‍റ-​ഹൈ​ജാ​ക്ക് മോ​ക്ക് എ​ക്‌​സ​ര്‍​സൈ​സാ​ണെ​ന്ന അ​റി​യി​പ്പു കൂ​ടെ വ​ന്ന​തോ​ടെ​യാ​ണ് അ​ര​മ​ണി​ക്കൂ​റോ​ള​മു​ള്ള ആ​ശ​ങ്ക​യും ഭീ​തി​യും ഒ​ഴി​വാ​യ​ത്.

തു​ട​ർ​ന്ന് ന​ട​ന്ന അ​വ​ലോ​ക​ന​ത്തി​ൽ എ​ക്‌​സ​ര്‍​സൈ​സ് വി​ജ​യ​ക​ര​മാ​യി​രു​ന്നെ​ന്ന് സ​ബ് ക​ള​ക്ട​ര്‍ വി​ല​യി​രു​ത്തി. എ​യ​ര്‍​പോ​ര്‍​ട്ട് ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ര്‍ അ​ശ്വ​നി​കു​മാ​ര്‍ ക​ണ്‍​വീ​ന​ര്‍ ആ​യി​രു​ന്നു. ചീ​ഫ് എ​യ്‌​റോ​ഡ്രോം സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ര്‍ നി​തി​ന്‍ ത്യാ​ഗി, ചീ​ഫ് സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ര്‍ പി. ​സ​തീ​ഷ് ബാ​ബു, എ​സി​പി കെ.​വി. പ്ര​മോ​ദ​ൻ, എ​എ​ഐ അ​സി. ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ജോ​ണ്‍​സ​ന്‍ ജോ​സ​ഫ്, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പി.​പി. വി​നീ​ഷ്, പ്ര​തി​രോ​ധം, സ്‌​പെ​ഷ​ല്‍ ബ്യൂ​റോ, ഐ​ബി, എ​ൻ​എ​സ്ജി, വി​വി​ധ എ​യ​ര്‍​ലൈ​ന്‍​സ്, ഗ്രൗ​ണ്ട് ഹാ​ന്‍​ഡ്‌​ലിം​ഗ് ഏ​ജ​ന്‍​സി​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​രു വി​മാ​നം റാ​ഞ്ചു​ക​യോ അ​ല്ലെ​ങ്കി​ല്‍ ഏ​തെ​ങ്കി​ലും റാ​ഞ്ച​പ്പ​ട്ട വി​മാ​നം ഇ​റ​ങ്ങി​യാ​ല്‍ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളും അ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു​ക്കേ​ണ്ട സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​ടെ​യും അ​വ​ലോ​ക​ന​മാ​ണ് ആ​ന്‍റി ഹൈ​ജാ​ക്ക് മോ​ക്ക് എ​ക്സ​ർ​സൈ​സ്. ബ്യൂ​റോ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ സെ​ക്യൂ​രി​റ്റി​യു​ടെ മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ചാ​ണ് വ​ർ​ഷ​ത്തി​ൽ ഒ​രു ത​വ​ണ ഇ​ത്ത​രം എ​ക്സൈ​സ് ന​ട​ത്തു​ന്ന​ത്.