കണ്ണൂർ: ഇൻഷ്വറൻസ് ജീവനക്കാരുടെ ദേശീയ സംഘടനയായ ഓൾ ഇന്ത്യാ ഇൻഷ്വറൻസ് എംപ്ലോയീസ് അസോസിയേഷന്റെ 75-ാമത് സ്ഥാപകദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ജില്ലയിലെ എൽഐസി ഓഫീസുകൾക്ക് മുന്നിൽ രാവിലെ പതാക ഉയർത്തി. ഉച്ചയ്ക്ക് കവാടയോഗങ്ങളും നടത്തി.
കണ്ണൂരിൽ എൽഐസി എംപ്ലോയീസ് യൂണിയൻ പൊതുയോഗം കണ്ണൂർ, കാസർഗോഡ് ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ എം.കെ. പ്രേജിത്ത് പതാക ഉയർത്തി. ഉച്ചയ്ക്ക് നടന്ന പൊതുയോഗം എം.കെ. പ്രേംജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റി ജോയിന്റ് കൺവീനർ സി.സി. വിനോദ് അധ്യക്ഷത വഹിച്ചു. സംഘടനയുടെ കോഴിക്കോട് ഡിവിഷൻ പ്രസിഡന്റ് കെ. ബാഹുലേയൻ, പ്രദീപൻ കണ്ണോത്ത്, ടി. മണി എന്നിവർ പ്രസംഗിച്ചു.
തലശേരി ബ്രാഞ്ച് ഒന്നിൽ എ.പി. രജില പതാക ഉയർത്തി. വി. വിജയകുമാർ, പി.വി. രാജേഷ് എന്നിവർ പ്രസംഗിച്ചു. തലശേരി ബ്രാഞ്ച് രണ്ടിൽ എം. അനിൽകുമാർ പതാക ഉയർത്തി. പി. അശോകൻ, പി.പി. സൗമ്യ, വി. തനൂജ എന്നിവർ പ്രസംഗിച്ചു.
മട്ടന്നൂരിൽ കെ. രമേശൻ പതാക ഉയർത്തി. ജി. ഉത്തമൻ, ഇ. ചന്ദ്രൻ, എം. മനോജ് എന്നിവർ പ്രസംഗിച്ചു. തളിപ്പറമ്പിൽ പി.വി. ഷിജു പതാക ഉയർത്തി. കെ. ഗണേശൻ, കെ.വി. രജിത, ടി.വി. ജഗദീഷ് ബാബു എന്നിവർ പ്രസംഗിച്ചു. പയ്യന്നൂരിൽ ടി.വി. ഗണേശൻ പതാക ഉയർത്തി. കെ.വി. വേണു, രമേഷ് പുതിയറക്കൽ, കെ. സുമേഷ്, വിനയ കമ്മത്ത്, എം. ചന്ദ്രൻ, ഇ. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.