തലശേരി: സൂംബ ഡാൻസ് വിദ്യാർഥികളിൽ ഉന്മേഷവും ആരോഗ്യവും വർധിപ്പിക്കുന്ന വ്യായാമ പ്രക്രിയയാണെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി. സൂംബ ഡാൻസിനെ നെഞ്ചിലേറ്റിയ കേരളത്തിലെ വിദ്യാർഥികൾ അതൊരു ആഘോഷമാക്കി മാറ്റിക്കഴിഞ്ഞതായി അതിരൂപത കമ്മിറ്റി അഭിപ്രായപ്പെട്ടു.
കലാലയങ്ങളെ ലഹരിയുടെ പിടിയിൽനിന്ന് അകറ്റിനിർത്താൻ ഏറ്റവും നല്ല മാനസിക, ആരോഗ്യ, ഉല്ലാസ പദ്ധതിയാണ് സുംബ ഡാൻസെന്നും യോഗം വിലയിരുത്തി. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു.
അതിരൂപത ഭാരവാഹികളായ ജിമ്മി ആയിത്തമറ്റം, സുരേഷ് ജോർജ്, ബെന്നിച്ചൻ മഠത്തിനകം, ഐ.സി.മേരി, ടോമി കണയാങ്കൽ, ഷിനോ പാറയ്ക്കൽ, ജയിംസ് ഇമ്മാനുവൽ, കെ.എ. ജോസഫ് കുന്നത്ത്പറമ്പിൽ, സൈജോ ജോസഫ്, ബിജു ഒറ്റപ്ലാക്കൽ, സിജോ കണ്ണേഴത്ത്, വർഗീസ് പള്ളിച്ചിറ, സാജു പടിഞ്ഞാറേട്ട്, ജോബി കുര്യൻ, ബെന്നി ജോൺ ചേരിയ്ക്കത്തടത്തിൽ, സാജു പുത്തൻപുര, മാത്യു വള്ളോംകോട്ട്, ബിജു മണ്ഡപം, ജോസഫ് മാത്യു കൈതമറ്റം, ജയ്സൺ അട്ടാറിമാക്കൽ, ബേബി കോയിക്കൽ, തോമസ് വർഗീസ് എന്നിവർ പ്രസംഗിച്ചു.