ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഇ​ന്‍​സി​ന​റേ​റ്റ​ര്‍ മാ​റ്റി സ്ഥാ​പി​ക്കാ​ന്‍ നി​ര്‍​ദേ​ശം
Thursday, July 3, 2025 1:12 AM IST
ക​ണ്ണൂ​ർ: അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ മാ​ലി​ന്യ സം​സ്‌​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ല​വി​ലെ ഇ​ന്‍​സി​ന​റേ​റ്റ​ര്‍ മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കാ​ന്‍ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രോ​ട് കെ.​കെ. ശൈ​ല​ജ ​എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ചു.

വി​മാ​ന​ത്താ​വ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ട്ടു​കാ​ര്‍ ഉ​ന്ന​യി​ച്ച വി​വി​ധ പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് നി​ര്‍​ദേ​ശം.

പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ത്തി​ക്കു​ന്നു​വെ​ന്ന നാ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ല്‍ ഇ​ന്‍​സി​ന​റേ​റ്റ​ര്‍ മാ​റ്റി സ്ഥാ​പി​ക്കുന്ന​തു​വ​രെ മാ​ലി​ന്യം സം​സ്‌​ക​രി​ക്കാ​ന്‍ ഏ​ല്‍​പി​ച്ച ഏ​ജ​ന്‍​സി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൃ​ത്യ​മാ​യി മോ​ണി​റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്നും എ​ന്തെ​ങ്കി​ലും പി​ഴ​വു​ക​ള്‍ ക​ണ്ടെ​ത്തി​യാ​ല്‍ ഏ​ജ​ന്‍​സി​യെ മാ​റ്റു​ന്ന​ത​ടക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍ ആ​ലോ​ചി​ക്ക​ണ​മെ​ന്നും എം​എ​ല്‍​എ യോ​ഗ​ത്തി​ല്‍ പറഞ്ഞു.

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് ശു​ചി​മു​റി മാ​ലി​ന്യ​ങ്ങ​ള്‍ അ​ടു​ത്തു​ള്ള ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്കെ​ത്തുന്നെ​ന്ന പ​രാ​തി​യി​ല്‍ എ​യ​ര്‍​പോ​ര്‍​ട്ട് സീ​വേ​ജ് സി​സ്റ്റം പ​രി​ശോ​ധി​ക്കാ​നും മാ​ലി​ന്യം മ​റ്റെ​വി​ടു​ന്നെ​ങ്കി​ലും വ​രു​ന്ന​താ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​നും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി.

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് ശ​ക്ത​മാ​യി മ​ഴ​വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​കി കൃ​ഷി ന​ശി​ക്കു​ന്നു​വെ​ന്ന പ​രാ തി​യി​ല്‍ വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്ന കാ​ര​ത്തോ​ട്, കോ​തേ​രി​ത്തോ​ട് എ​ന്നി​വ​യു​ടെ സം​ര​ക്ഷ​ണ ഭി​ത്തിയു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കാ​ത്ത ഭാ​ഗ​ത്തെ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണ് നീ​ക്കം ചെ​യ്യാ​ന്‍ ജ​ല​സേ​ച​ന വ​കു​പ്പ് അ​ധി​കൃ​ത​രോ​ട് യോ​ഗം നി​ര്‍​ദേ​ശി​ച്ചു. കൂ​ടാ​തെ കൂ​ടു​ത​ല്‍ വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​കു​ന്ന​തുമാ​യി ബ​ന്ധ​പ്പെ​ട്ട് സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്താ​നും നി​ര്‍​ദേ​ശം ന​ല്‍​കി. കൃ​ഷി ന​ശി​ച്ച​വ​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ൻ കൃ​ഷി വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

യോ​ഗ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍, കീ​ഴൂ​ര്‍-​ചാ​വ​ശേ​രി ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. മി​നി, എ​ല്‍​എ​സ്ജി​ഡി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ടി.​ജെ. അ​രു​ണ്‍, ഡ​പ്യൂ​ട്ടി ക​ള​ക്ട​ര്‍​മാ​രാ​യ കെ.​വി. ശ്രു​തി, എ ​കെ. അ​നീ​ഷ്, കീ​ഴൂ​ര്‍-​ചാ​വ​ശേ​രി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​സ് അ​ജി, മ​ട്ട​ന്നൂ​ര്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജൂ​ലി, കി​ന്‍​ഫ്ര, കി​യാ​ല്‍, ഇ​റി​ഗേ​ഷ​ന്‍, ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.