ക​മ്മ്യൂ​ണി​സ്റ്റ് പ്ര​ത്യ​യ​ശാ​സ്ത്രം വി​രോ​ധാ​ഭാ​സ​ങ്ങ​ളു​ടെ പ്ര​ത്യ​യ​ശാ​സ്ത്ര​മാ​യി മാ​റി: കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ
Wednesday, July 2, 2025 6:11 AM IST
കൊ​ട്ടാ​ര​ക്ക​ര: ക​മ്മ്യൂ​ണി​സ്റ്റ് പ്ര​ത്യ​യ​ശാ​സ്ത്രം വി​രോ​ധാ​ഭാ​സ​ങ്ങ​ളു​ടെ പ്ര​ത്യ​യ​ശാ​സ്ത്ര​മാ​യി മാ​റി​യ​തി​ന്‍റെ അ​വ​സാ​ന തെ​ളി​വാ​ണ് ര​വ​താ ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ നി​യ​മ​ന​മെ​ന്ന് ബി​ജെ​പി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ.

കൊ​ട്ടാ​ര​ക്ക​ര​യി​ൽ ബി​ജെ​പി ഈ​സ്റ്റ് ജി​ല്ല നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​ഷ്പ​നെ അ​റി​യാ​മോ എ​ന്ന് പാ​ടി ന​ട​ന്ന​വ​ർ​ക്ക് അ​ഞ്ച് ര​ക്ത​സാ​ക്ഷി കു​ടും​ബ​ങ്ങ​ളോ​ട് എ​ന്ത് മ​റു​പ​ടി​യാ​ണ് പ​റ​യാ​നു​ള്ള​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം.

ഭ​രി​ക്കു​ക, അ​ഴി​മ​തി ന​ട​ത്തു​ക എ​ന്ന​ത് മാ​ത്ര​മാ​യി ക​ഴി​ഞ്ഞു സി​പി​എ​മ്മി​ന്‍റെ പ്ര​ത്യ​യ​ശാ​സ്ത്രം. വി​ല​ക്ക​യ​റ്റം കാ​ര​ണം പൊ​റു​തി​മു​ട്ടി​യ സാ​ധാ​ര​ണ​ക്കാ​ര​ന് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​ക്കും വ​ലി​യ തു​ക ന​ൽ​കേ​ണ്ട ഗ​തി​കേ​ടാ​ണ് ഉ​ള്ള​ത്. കേ​ര​ളം ക​ടം​വാ​ങ്ങി ക​ടം വാ​ങ്ങി മു​ടി​യു​ക​യാ​ണ്. 46 ല​ക്ഷം ട​ൺ അ​രി വേ​ണ്ടി​ട​ത്ത് ഏ​ഴു ല​ക്ഷം ട​ൺ മാ​ത്ര​മാ​ണ് ഉ​ത്പാ​ദ​നം.

കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ അ​ന്ന​ദാ​താ​വ് ഇ​പ്പോ​ൾ മോ​ദി മാ​ത്ര​മാ​ണെ​ന്ന് കു​മ്മ​നം പ​റ​ഞ്ഞു.​ജി​ല്ലാ പ്ര​സി​ഡന്‍റ് രാ​ജി പ്ര​സാ​ദ് അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.

ദ​ക്ഷി​ണ മേ​ഖ​ല സം​ഘ​ട​ന സെ​ക്ര​ട്ട​റി സു​രേ​ഷ്, ജി​ല്ല ഇ​ൻ​ചാ​ർ​ജ് വി. ​വി. രാ​ജേ​ഷ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ. ​ആ​ർ. അ​രു​ൺ, അ​ഡ്വ. വ​യ​ക്ക​ൽ സോ​മ​ൻ, ആ​ലും​ചേ​രി ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.