നീ​ണ്ട​ക​ര ഗ​വ.താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് സ്ഥാ​പി​ക്കാ​ൻ ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ച് ഐആ​ര്‍ഇഎ​ല്‍
Wednesday, July 2, 2025 6:11 AM IST
ച​വ​റ: നീ​ണ്ട​ക​ര ഗ​വ.താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് സ്ഥാ​പി​ക്കാ​നാ​യി ഒ​രു കോ​ടി രൂ​പ കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഇ​ന്ത്യ​ന്‍ റെ​യ​ര്‍ എ​ര്‍​ത്ത്സ് ലി​മി​റ്റ​ഡ് - ഐ ​ആ​ര്‍ ഇ ​എ​ല്‍ അ​നു​വ​ദി​ച്ച​താ​യി എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എംപി അ​റി​യി​ച്ചു.

നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന ഡ​യാ​ലി​സി​സ് ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ള്‍​ക്ക് തൃ​പ്തി​ക​ര​മാ​യ സേ​വ​നം ന​ല്‍​കു​ന്ന​തി​ന് പ​ര്യാ​പ്ത​മാ​യ സൗ​ക​ര്യ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് ആ​രം​ഭി​ക്കു​വാ​ന്‍ ഐ​ആ​ര്‍ഇഎല്ലിൽ‍ നി​ന്ന് ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് എംപി എ​ന്ന നി​ല​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഈ ​ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ഡ​യാ​ലി​സി​സ് യൂ​ണി​റ്റും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങു​ന്ന​തി​നാ​യി തു​ക അ​നു​വ​ദി​ച്ച​തെ​ന്ന് പ്രേ​മ​ച​ന്ദ്ര​ന്‍ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. തു​ക അ​നു​വ​ദി​ച്ച​ത് സം​ബ​ന്ധി​ച്ച് ഐ ​ആ​ര്‍ ഇ ​എ​ല്‍ നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്കും.