ഉ​റ്റ​വ​ര്‍ ഉ​പേ​ക്ഷി​ച്ച അ​മ്മ​യ്ക്കും മ​ക​നും ഗാ​ന്ധി​ഭ​വ​നി​ല്‍ അ​ഭ​യം
Saturday, July 5, 2025 6:35 AM IST
പ​ത്ത​നാ​പു​രം : ഉ​റ്റ ബ​ന്ധു​ക്ക​ളും മ​ക്ക​ളും ഉ​പേ​ക്ഷി​ച്ച അ​മ്മ​യ്ക്കും മ​ക​നും ഇ​നി പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ല്‍ അ​ഭ​യം. പാ​ല​ക്കാ​ട് ക​ല്ലേ​പ്പു​ള്ളി​ല്‍ സ്വ​ദേ​ശി​ക​ളാ​യ രാ​ധാ​മാ​ലി​നി(78),മ​ക​ന്‍ രാ​ജ​ഗോ​പാ​ല്‍ (54) എ​ന്നി​വ​രെ​യാ​ണ് ഗാ​ന്ധി​ഭ​വ​ന്‍ ഏ​റ്റെ​ടു​ത്ത​ത്.

സ്വ​ന്ത​മാ​യി വീ​ടും വ​സ്തു​ക്ക​ളും ഇ​ല്ലാ​തി​രു​ന്ന രാ​ധാ​മാ​ലി​നി ക​ഴി​ഞ്ഞ 20 വ​ര്‍​ഷ​മാ​യി മ​ക​നോ​ടൊ​പ്പം ആ​ന്ധ്ര​പ്ര​ദേ​ശി​ലെ പു​ട്ട​പ​ര്‍​ത്തി​യി​ലു​ള്ള സ​ത്യ​സാ​യി ബാ​ബ ആ​ശ്ര​മ​ത്തി​ലാ​യി​രു​ന്നു താ​മ​സം. വ​ര്‍​ഷ​ത്തി​ലൊ​രി​ക്ക​ല്‍ നാ​ട്ടി​ലെ​ത്തി ബ​ന്ധു​ക്ക​ളെ സ​ന്ദ​ര്‍​ശി​ക്കു​മാ​യി​രു​ന്നു.

സ​ഹോ​ദ​രി​ക്ക് ഒ​രു അ​പ​ക​ടം സം​ഭ​വി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ അ​മ്മ​യും മ​ക​നും മ​ക​ളു​ടെ വീ​ട്ടി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ചോ​റ്റാ​നി​ക്ക​ര അ​മ്പ​ല​ത്തി ലാ​യി​രു​ന്നു ക​ഴി​ഞ്ഞ​ത്. വാ​ര്‍​ധ​ക്യ​രോ​ഗ​ങ്ങ​ള്‍ അ​ല​ട്ടു​ന്ന ഇ​വ​രെ സം​ര​ക്ഷി​ക്കാ​ന്‍ ബ​ന്ധു​ക്ക​ളും ത​യാ​റാ​വാ​താ​യ​തോ​ടെ തീ​ര്‍​ത്തും ഒ​റ്റ​പ്പെ​ട്ടു.

സ​ത്യ​സാ​യി സം​ഘ​ത്തി​ന്‍റെ തൃ​പ്പൂ​ണി​ത്ത​റ സ​മി​തി പ്ര​തി​നി​ധി​യാ​യ ജ്യോ​തി​ഷ് വ​ഴി ഗാ​ന്ധി​ഭ​വ​നി​ല്‍ ബ​ന്ധ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി​യു​ടെ നി​ര്‍​ദേശാ​നു​സ​ര​ണം ഗാ​ന്ധി​ഭ​വ​ന്‍ സേ​വ​ന​പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​വ​രെ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.