ആ​തു​രസേ​വ​ന​രം​ഗ​ത്ത് അ​പൂ​ർ​വ​ച​രി​ത്ര​ങ്ങ​ൾ ര​ചി​ക്കു​ന്ന​വ​രാ​ണ് ഡോ​ക്‌ടർ​മാ​ർ: ഡപ്യൂട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ
Saturday, July 5, 2025 6:35 AM IST
കൊ​ട്ടാ​ര​ക്ക​ര : ആ​തു​ര​സേ​വ​ന​രം​ഗ​ത്ത് അ​പൂ​ർ​വ​ച​രി​ത്ര​ങ്ങ​ൾ ര​ചി​ക്കു​ന്ന​വ​രാ​ണ് ഡോ​ക്ട​ർ​മാ​രെ​ന്ന് നി​യ​മ​സ​ഭാ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു . ക​ല​യ​പു​രം ആ​ശ്ര​യ സ​ങ്കേ​ത​ത്തി​ൽ ന​ട​ന്ന ഡോക്‌ടേ​ഴ്സ് ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡോ​ക്ട​ർ​മാ​രു​ടെ ആ​ശ്വാ​സ​പൂ​ർ​വ​മാ​യ ഒ​രു നോ​ട്ടം മ​തി​യാ​കും രോ​ഗം തീ​ർ​ക്കു​ന്ന പൊ​ള്ളു​ന്ന വേ​ദ​ന​ക​ൾ അ​ലി​ഞ്ഞി​ല്ലാ​താ​വാ​ൻ. ഏ​തു ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും സ്വ​ന്തം ജീ​വ​ൻ പോ​ലും ത്യ​ജി​ക്കാ​ൻ ത​യാ​റാ​കു​ന്ന ആ​ത്മ​ബ​ല​ത്തി​ന്‍റെ ആ​ൾ​രൂ​പ​ങ്ങ​ളാ​ണ് ഡോ​ക്ട​ർ​മാ​ർ . അ​വ​ർ സാ​ന്ത്വ​ന​ത്താ​ൽ ചേ​ർ​ത്തു​പി​ടി​ക്കു​മ്പോ​ൾ മ​ര​ണാ​സ​ന്ന​നി​ല​യി​ലാ​യ രോ​ഗി​യി​ൽ ജീ​വ​ന്‍റെ തു​ടി​പ്പു​ക​ൾ കേ​ൾ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു .

ആ​ശ്ര​യ പ്ര​സി​ഡ​ന്‍റ് ഡോ. ​കെ. ജ​യ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ വെ​ട്ടി​ക്ക​വ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത് പ്ര​സി​ഡ​ന്‍റ് എ​സ്. ര​ഞ്ജി​ത്കു​മാ​ർ, ആ​ർ. ര​ശ്മി, എ​സ്. ആ​ർ. ര​മേ​ശ്, ക​ല​യ​പു​രം ജോ​സ്, പ​ട്ടാ​ഴി ജി. ​മു​ര​ളീ​ധ​ര​ൻ മാ​സ്റ്റ​ർ, ജു​ബി​ൻ സാം, ​ഡോ. ആ​ശ ജോ​സ്, വ​ർ​ഗീ​സ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ആ​തു​ര​സേ​വ​ന രം​ഗ​ത്ത് സ്തു​ത്യ​ർ​ഹ സേ​വ​നം ചെ​യ്യു​ന്ന ഡോ​ക്‌ടർ​മാ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.