ആയൂർ : മലങ്കര കത്തോലിക്കാ സഭയിലെ പ്രഥമ മെത്രാപ്പോലീത്ത മാർ ഈവാനിയോസിന്റെ 72-ാം ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ച് മലങ്കര കാത്തലിക് അസോസിയേഷൻ ആയുർ വൈദിക ജില്ലയിൽ നാല് മേഖലകളായി തിരിച്ച് അനുസ്മരണ സമ്മേളനങ്ങൾ നടത്തി വരുന്നു .
മാർ ഈവാനിയോസിന്റെ കബറിങ്കൽ നിന്നും ആശിർവദിച്ച വള്ളിക്കുരിശ്, അതിഭദ്രാസന വികാരി ജനറൽ, തോമസ് കയ്യാലക്കൽ നിന്നും ജില്ലാ ഭാരവാഹികൾ ഏറ്റുവാങ്ങി.പട്ടം കത്തി ഡ്രിൽ വികാരി ഫാ. ജോൺ,വിളയിൽ, ജില്ലാ ഡയറക്ടർ ഫാ. അരുൺ ഏറത്ത് തുടങ്ങിയവർ പങ്കെടുത്തു.
ആയുർ വൈദിക ജില്ലയിൽ, ഓടനാവട്ടം, പെരിങ്ങള്ളൂർ, ഒഴുകു പാറയ്ക്കൽ, എന്നിവിടങ്ങളിൽ നടന്നുവരുന്ന അനുസ്മരണ ശുശ്രൂഷകൾക്ക് ഗീവർഗീസ് നെടിയത്ത് റമ്പാൻ, ഫാ. ജോൺ അരീക്കൽ, ഫാ. തോമസ് മരോട്ടിമൂട്ടിൽ, ഫാ. അനു ജോസ് കുന്നിൽ, ഫാ. ഫിലിപ്പോസ് ജോൺ, ഫാ. ജോൺ പാലവിള, എംസിഎ ജില്ലാ പ്രസിഡന്റ് ജേക്കബ് കളപ്പുരക്കൽ,
സെക്രട്ടറി രാജീവ് കോശി ,ഐസക് പോൾ, രാജു പൂയപ്പള്ളി, റെജി ഡാനിയൽ, തുടങ്ങിയവർ നേതൃത്വം നൽകിവരുന്നു. ആറിന് പൊടിയാട്ടുവിളപള്ളിയിൽ ഫാ. തോമസ് കയ്യാലക്കൽ സമാപന സന്ദേശം നൽകും. ജില്ലാതല പദയാത്ര 12ന് ആയൂരിൽ പ്രധാന തീർഥാടന പദയാത്രയോട് ചേരും.