പൂയപ്പള്ളി : സംസ്ഥാനത്തെ ആരോഗ്യ മേഖല അഴിമതിയിൽ ശ്വാസം മുട്ടുന്ന നിലയിൽ അധഃപതിച്ചെന്ന് കെപിസി സി നിർവാഹക സമിതി അംഗം നെടുങ്ങോലം രഘു.
കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് വീണ് ആശുപത്രിയിയിലെത്തിയ വീട്ടമ്മ മരണപ്പെടാൻ ഇടയായ ദാരുണ സംഭവം അഴിമതിയിൽ മുങ്ങി കുളിച്ച ഇടത് ഭരണത്തി െ ന്റ ബാക്കിപത്രമാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് പൂയപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനസമക്ഷം പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് മണ്ഡലം ചെയർമാൻ റ്റി.പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു.
ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജുവിശ്വരാജൻ ,പൂയപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ബിനോയി,പഞ്ചായത്ത് പ്രസിഡന്റ് എസ്.മായ, ഡിസിസി ജനറൽ സെക്രട്ടറി പി.പ്രദീഷ്കുമാർ, ആദിച്ചനല്ലൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കൊട്ടിയം സാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീതാ ജോർജ്, കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ രാജു ചാവടി, ചെങ്കുളം ബി.ബിനോയി, യുഡിഎഫ് മണ്ഡലം കൺവീനർ അനിൽ മംഗലത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
ജനസമക്ഷം പ്രചാരണ ജാഥയ്ക്ക് പഞ്ചായത്ത് അംഗങ്ങളായ ജി.ഗിരീഷ് കുമാർ, വിനീത, ശശികല, ശ്രീകല അനിൽ , ബിന്ദു,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ പി.ഒ. മാണി, ഹംസ റാവുത്തർ, ഷാജിമോൻ,ഷാജൻ ജോർജ്, സി.വൈ. റോയി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജിൻ ജോർജ്,
കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോൺകുട്ടി, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുനു ഓട്ടുമല, സിനു മരുതമൺ പള്ളി,ബിനു അലക്സ് തുടങ്ങിയവർ നേതൃത്വം നൽകി.