അ​ധ്യാ​പ​കധ്യാ​ന​വും വാ​ർ​ഷി​ക​വും
Sunday, July 6, 2025 3:56 AM IST
തി​രു​വ​ല്ല: കേ​ര​ള കാ​ത്ത​ലി​ക് ടീ​ച്ചേഴ്‌​സ് ഗി​ൽ​ഡ് തി​രു​വ​ല്ല അ​തി​രൂ​പ​ത വാ​ർ​ഷി​ക​വും അ​ധ്യാ​പ​ക​ധ്യാ​ന​വും തി​രു​വ​ല്ല ശാ​ന്തി​നി​ല​യ​ത്തി​ൽ ന​ട​ന്നു. ഫാ. ​ബോ​ബി ജോ​സ് ക​ട്ടി​ക്കാ​ട് ധ്യാ​നം ന​യി​ച്ചു.

വാ​ർ​ഷി​ക​സ​മ്മേ​ള​നം തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ഭ​യു​ടെ ശു​ശ്രൂ​ഷ​യാ​ണ് ഓ​രോ അ​ധ്യാ​പ​ക​നും ചെ​യ്യു​ന്ന​തെ​ന്നും അ​തി​നാ​ൽ ജാ​ഗ്ര​ത​യോ​ടു​കൂ​ടി ഉ​ത്ത​ര​വാ​ദി​ത്വം നി​ർ​വ​ഹി​ക്ക​ണ​മെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു.

അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു പു​ന​ക്കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ റോ​ബി​ൻ മ​ത്താ​യി, പി.​എം. പ്ര​മോ​ദ്, റോ​ബി​ൻ മാ​ത്യു, ജോ​സ​ഫ് ചി​റ​യി​ൽ, ലൈ​ജു കോ​ശി, മാ​ത്യൂ​സ് ഡാ​നി​യേ​ൽ, ജി​ൻ​സി വ​ര്‍​ഗീ​സ്, മ​ഞ്ജു വ​ർ​ക്കി, സി​നു ചെ​റി​യാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.