ടോ​ള്‍ പ്ലാ​സ​യി​ലേ​ക്കു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ചി​നി​ടെ സം​ഘ​ര്‍​ഷം, ജ​ല​പീ​ര​ങ്കി
Sunday, July 6, 2025 7:15 AM IST
പാ​ലി​യേ​ക്ക​ര: ദേ​ശീ​യ​പാ​ത​യി​ലെ പാ​ലി​യേ​ക്ക​ര ടോ​ള്‍ പി​രി​വി​നെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ മാ​ര്‍​ച്ചി​നി​ടെ സം​ഘ​ര്‍​ഷം. പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. 14 പേ​രെ അ​റ​സ്റ്റു​ചെ​യ്തു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പു​തു​ക്കാ​ട്, ഒ​ല്ലൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മാ​ര്‍​ച്ച്. പാ​ലി​യേ​ക്ക​ര മേ​ല്‍​പ്പാ​ല​ത്തി​നു സ​മീ​പ​ത്തു​നി​ന്ന് ആ​രം​ഭി​ച്ച മാ​ര്‍​ച്ച് ടോ​ള്‍​പ്ലാ​സ​യ്ക്കു​സ​മീ​പം പോ​ലീ​സ് ത​ട​ഞ്ഞു. ദേ​ശീ​യ​പാ​ത​യു​ടെ തൃ​ശൂ​ര്‍ ഭാ​ഗ​ത്തേ​ക്കു​ള്ള ട്രാ​ക്ക് പ​കു​തി​യോ​ളം പോ​ലീ​സ് ബാ​രി​ക്കേ​ഡ് വ​ച്ച് ത​ട​ഞ്ഞി​രു​ന്നു. അ​തോ​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍ ദേ​ശീ​യ​പാ​ത​യു​ടെ ഒ​രു​വ​ശ​ത്ത് ഇ​രു​ന്നു പ്ര​തി​ഷേ​ധി​ച്ചു.

മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​ര്‍ മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ദ്ഘാ​ട​ന​പ്ര​സം​ഗം ക​ഴി​ഞ്ഞ​തോ​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ള്‍ ത​ക​ര്‍​ത്തു മു​ന്നോ​ട്ടു​നീ​ങ്ങി. ഏ​റെ​നേ​രം പോ​ലീ​സും പ്ര​വ​ര്‍​ത്ത​ക​രും ബാ​രി​ക്കേ​ഡു​ക​ള്‍​ക്ക് ഇ​രു​പു​റം​നി​ന്ന് ബ​ല​പ​രീ​ക്ഷ​ണം ന​ട​ത്തി. തു​ട​ര്‍​ന്നു പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

ഒ​രു ടാ​ങ്ക് വെ​ള്ളം തീ​ര്‍​ന്നി​ട്ടും പ്ര​വ​ര്‍​ത്ത​ക​ര്‍ ദേ​ശീ​യ​പാ​ത​യി​ല്‍​നി​ന്നു മാ​റി​യി​ല്ല. തു​ട​ര്‍​ന്നു പ്ര​വ​ര്‍​ത്ത​ക​ര്‍ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ചു വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞു. അ​തോ​ടെ ടോ​ള്‍​പ്ലാ​സ​യി​ല്‍ വ​ന്‍​ഗ​താ​ഗ​ത​ക്കു​രു​ക്കാ​യി. ഞൊ​ടി​യി​ട​യി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര​യാ​യി. തു​ട​ർ​ന്നു ദേ​ശീ​യ​പാ​ത​യി​ല്‍ കി​ട​ന്നു മു​ദ്രാ​വാ​ക്യം​വി​ളി​ച്ച പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ച് അ​റ​സ്റ്റു​ചെ​യ്തു​നീ​ക്കി.

ജോ​സ് വ​ള്ളൂ​ര്‍, കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ടി.​എം. ച​ന്ദ്ര​ന്‍, ശോ​ഭ സു​ബി​ന്‍, സി. ​പ്ര​മോ​ദ്, ഹ​രീ​ഷ് മോ​ഹ​ന്‍, സു​ഷി​ല്‍ ഗോ​പാ​ല്‍, ഫൈ​സ​ല്‍ ഇ​ബ്രാ​ഹിം, അ​ല്‍​ജോ ചാ​ണ്ടി, ഷെ​റി​ന്‍ തേ​ര്‍​മ​ഠം, കെ. ​മ​നോ​ജ് കു​മാ​ര്‍, ഹ​ര​ണ്‍ ബേ​ബി എ​ന്നി​വ​രെ അ​റ​സ്റ്റു​ചെ​യ്തു ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു. ജെ​യ്ജു സെ​ബാ​സ്റ്റ്യ​ന്‍, സെ​ബി കൊ​ടി​യ​ന്‍, കെ.​എ​ഫ്. ഡൊ​മി​നി​ക്ക്, റോ​യ് കെ. ​ദേ​വ​സി, റി​സ​ണ്‍ വ​ര്‍​ഗീ​സ്, ജി​മ്മി മ​ഞ്ഞ​ളി, ഔ​സേ​ഫ് വൈ​ക്കാ​ട​ന്‍, ഷാ​ഫി ക​ല്ലൂ​പ്പ​റ​മ്പി​ല്‍, പി.​ടി. വി​ന​യ​ന്‍, കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍, സി​ജോ പു​ന്ന​ക്ക​ര, കെ.​വി. പു​ഷ്പാ​ക​ര​ന്‍, കെ.​എ​സ്. കൃ​ഷ്ണ​ന്‍ കു​ട്ടി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.