ല​ഹ​രി​വി​രു​ദ്ധ​റാ​ലി​യും ഫ്ലാ​ഷ് മോ​ബും ന​ട​ത്തി
Sunday, July 6, 2025 7:07 AM IST
വ​ട​ക്കാ​ഞ്ചേ​രി:​ കേ​ര​ള സ്റ്റേ​റ്റ് ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് വ​ട​ക്കാ​ഞ്ചേ​രി ലോ​ക്ക​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ "ല​ഹ​രി​മു​ക്ത ന​വ​കേ​ര​ളം" എ​ന്ന പേ​രി​ൽ ല​ഹ​രി​വി​രു​ദ്ധ​റാ​ലി​യും ഫ്ലാ​ഷ് മോ​ബും ന​ട​ത്തി. വ​ട​ക്കാ​ഞ്ചേ​രി സെ​ന്‍റ്് ഫ്രാ​ൻ​സി​സ്് സേ​വി​യേ​ഴ്സ് ഫൊ​റോ​ന പ​ള്ളി പ​രി​സ​ര​ത്തു​നി​ന്നാ​രം​ഭി​ച്ച റാ​ലി വ​ട​ക്കാ​ഞ്ചേ​രി എ​സ്ഐ കെ. ​ശ​ര​ത് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

വ​ട​ക്കാ​ഞ്ചേ​രി ഉ​പ​ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ 250 ഓ​ളം സ്കൗ​ട്ട് - ഗൈ​ഡ് കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്തു. റാ​ലി വ​ട​ക്കാ​ഞ്ചേ​രി ടൗ​ൺ ചു​റ്റി ഗ​വ. ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ൽ സ​മാ​പി​ച്ചു.

ബ​സ് സ്റ്റാ​ൻ​സ് പ​രി​സ​ര​ത്തു​വ​ച്ച് ഗ​വ. ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ലെ ഗൈ​ഡ്സ് വി​ദ്യാ​ർ​ഥിനി​ക​ളു​ടെ ഫ്ലാ​ഷ് മോ​ബും ന​ട​ത്തി. ല​ഹ​രി​യു​ടെ അ​പ​ക​ട​ങ്ങ​ളെ‌ക്കു​റി​ച്ച് എ​ക്സൈ​സ് ഓ​ഫീ​സ​ർ ഇ.​ടി. രാ​ജേ​ഷ് ബോ​ധ​വ​ത്കര​ണ​ക്ലാ​സ് ന​ട​ത്തി. തു​ട​ർ​ന്ന് ല​ഹ​രിവി​രു​ദ്ധ പ്ര​തി​ജ്ഞ​യും എ​ടു​ത്തു.

എം.പി. പോ​ളി, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ഭാ​സ്ക​ര​ൻ, സു​രേ​ഷ് പാ​ലി​യി​ൽ, ഷാ​ബി​ദ, റീ​ജ, പ്രീ​തി, ടി.​സി. ശാ​ന്ത എ​ന്നി​വ​ർ റാ​ലി​ക്കു നേ​തൃ​ത്വം ന​ൽ​കി.