ആ​രോ​ഗ്യ​മ​ന്ത്രി കേ​ര​ള​ത്തി​ന് അ​പ​മാ​നം: കേ​ര​ള കോ​ണ്‍​ഗ്ര​സ്
Sunday, July 6, 2025 7:15 AM IST
തൃ​ശൂ​ർ: കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്കു ക​ള​ങ്കം​ചാ​ർ​ത്തി അ​പ​മാ​ന​ക​ര​മാ​യ രീ​തി​യി​ൽ ചി​ന്തി​ക്കു​ക​യും പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് ത​ൽ​സ്ഥാ​ന​ത്ത് ഇ​നി​യും തു​ട​രേ​ണ്ട​തു​ണ്ടോ​യെ​ന്ന് ഇ​ട​തു​നേ​തൃ​ത്വം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു ടൗ​ണ്‍​ഹാ​ളി​ൽ ആ​രം​ഭി​ച്ച കേ​ര​ള കോ​ണ്‍​ഗ്ര​സ് ദ്വി​ദി​ന ക്യാ​ന്പ് സെ​മി​നാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​നെ ജി​ല്ല​യി​ൽ ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ, കോ​ർ​പ​റേ​ഷ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര​മാ​യി യു​ഡി​എ​ഫ് സ​മി​തി​ക​ൾ രൂ​പീ​ക​രി​ക്ക​ണ​മെ​ന്നു പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള കോ​ണ്‍​ഗ്ര​സ് ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​വി. കു​രി​യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​നി​യ​ർ നേ​താ​വ് പി.​ആ​ർ. തോ​മ​സ് പ​താ​ക​യു​യ​ർ​ത്തി. സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ എം.​പി. പോ​ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​വി. ക​ണ്ണ​ൻ, കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ മി​നി മോ​ഹ​ൻ​ദാ​സ്, ജോ​യ് ഗോ​പു​ര​ൻ, പ്ര​സാ​ദ് പു​ലി​ക്കോ​ട​ൻ, സി.​ടി. പോ​ൾ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ട്ടി​ച്ച​ൻ ത​ര​ക​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ തോ​മ​സ് ആ​ന്‍റ​ണി, ഡി. ​പ​ദ്മ​കു​മാ​ർ, കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​പി. സ​ന്തോ​ഷ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ബി ആ​ല​പ്പാ​ട്ട്, ലി​ൻ​ഡി ഷി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.