വ​റു​ത്ത മീ​ൻ എ​ടു​ത്ത​തു ത​ട​ഞ്ഞ യു​വാ​വി​നെ ആ​ക്ര​മി​ച്ച മൂ​ന്നു​പേർ അ​റ​സ്റ്റി​ൽ
Saturday, July 5, 2025 1:37 AM IST
തൃ​പ്ര​യാ​ർ: യു​വാ​വി​നെ ആക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ സ​ഹോ​ദ​ര​ങ്ങ​ള​ട​ക്കം മൂന്നുപേ​രെ വ​ല​പ്പാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പൈ​നൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ മാ​ളു​ത്ത​റ കി​ഴ​ക്കേ​ന​ട വീ​ട്ടി​ൽ സ​ന​ത് ( 22), സ​ഞ്ജ​യ്( 25), താ​ന്ന്യം ചെ​മ്മാ​പ്പ​ള്ളി വ​ട​ക്ക​ൻ​തു​ള്ളി വീ​ട്ടി​ൽ സ​ഞ്ജു എ​ന്ന് വി​ളി​ക്കു​ന്ന ഷാ​രോ​ൺ ( 40) എ​ന്നി​വ​രെ​യാ​ണ് വ​ല​പ്പാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വ​ല​പ്പാ​ട് ബീ​ച്ച് പാ​ണാ​ട്ട് അ​മ്പ​ലം സ്വ​ദേ​ശി തൃ​പ്ര​യാ​റ്റ് വീ​ട്ടി​ൽ ഷൈ​ലേ​ഷി​നെ (34) ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. തൃ​പ്ര​യാ​ർ ക​ള്ളുഷാ​പ്പി​ൽവ​ച്ച് കൊ​ഴു​വ വ​റു​ത്ത​തു ക​ഴി​ക്കുന്ന പ്ലേറ്റി​ൽനി​ന്നും പ്ര​തി​ക​ൾ അ​നു​വാ​ദം കൂ​ടാ​തെ മീ​ൻ വ​റു​ത്ത​ത് എ​ടു​ത്ത് ക​ഴി​ച്ച​തു ഷൈ​ലേ​ഷ് ത​ട​ഞ്ഞി​രു​ന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ ക​ള്ളുഷാ​പ്പി​ൽനി​ന്നും പു​റ​ത്തേ​ക്കിറ​ങ്ങി​യ ഷൈ​ലേ​ഷി​നെ ക​ഴു​ത്തി​ൽ കു​ത്തി​പ്പി​ടി​ച്ച് ഹൈ​വേ മേ​ൽ​പ്പാല​ത്തി​ന​ടി​യി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടുപോ​യി മൂ​വ​രുംചേ​ർ​ന്ന് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. സ​ന​തും സ​ഞ്ജ​യും വിവിധ സ്റ്റേ​ഷ​നുകളി​ലെ വിവിധ കേസുകളിൽ പ്ര​തി​കളാ​ണ്.

വ​ല​പ്പാ​ട് സിഐ എം.​കെ. ര​മേ​ഷ്, എ​എ​സ്ഐ രാ​ജേ​ഷ്കു​മാ​ർ, സി​പിഒമാ​രാ​യ സു​നീ​ഷ്, വി​പി​ൻ​കു​മാ​ർ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.