ദു​ര​വ​സ്ഥ തു​ട​രു​ന്നു: ചി​റ​ങ്ങ​ര​യി​ൽ കോ​ൺ​ക്രീ​റ്റ് സ്ലാ​ബി​ൽ​നി​ന്നു ക​മ്പി​ക​ൾ പു​റ​ത്തേ​ക്ക്
Saturday, July 5, 2025 1:37 AM IST
കൊ​ര​ട്ടി: നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി​യു​ടെ​യും ക​രാ​ർ ക​മ്പ​നി​യു​ടെ​യും മു​ന്നൊ​രു​ക്ക​വും ദീ​ർ​ഘ​വീ​ക്ഷ​ണ​മി​ല്ലാ​ത്ത​തു​മാ​യ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ളി​ൽ ജ​ന​ത്തി​ന്‍റെ ദു​ര​വ​സ്ഥ തു​ട​രു​ന്നു. ചി​റ​ങ്ങ​ര​യി​ൽ​നി​ന്ന് 150 മീ​റ്റ​ർ അ​ങ്ക​മാ​ലി ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങി​യാ​ൽ ബ​ദ​ൽ റോ​ഡി​ൽ​നി​ന്നു പ്ര​ധാ​ന​റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്ത് കോ​ൺ​ക്രീ​റ്റിം​ഗി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ക​മ്പി​ക​ൾ ഉ​ട​നീ​ളം പൊ​ന്തി​നി​ൽ​ക്കു​ന്ന​താ​യി കാ​ണാം.

പ്ര​ധാ​ന​പാ​ത​യ്ക്കും സ​ർ​വീ​സ് റോ​ഡി​നും ഇ​ട​യി​ലു​ള്ള ഡി​വൈ​ഡ​ർ പൊ​ളി​ച്ച ഭാ​ഗ​ത്താ​ണ് ക​മ്പി​ക​ൾ പൊ​ന്തി​നി​ൽ​ക്കു​ന്ന​ത്. ക​മ്പി​യു​ടെ അ​ഗ്ര​ങ്ങ​ളി​ൽ വാ​ഹ​നം ക​യ​റി​യി​റ​ങ്ങി​യാ​ൽ ട​യ​ർ ന​ശി​ക്കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്.

മു​രി​ങ്ങൂ​രി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന ഗ​താ​ഗ​ത​കു​രു​ക്കി​ൽ​വ​ല​ഞ്ഞ്, വെ​ള്ള​ക്കെ​ട്ടി​നെ അ​തി​ജീ​വി​ച്ച്, പാ​ത​യി​ലു​ട​നീ​ള​മു​ള്ള കു​ണ്ടും കു​ഴി​യും ചെ​ളി​യും താ​ണ്ടി, ഇ​വി​ടെ​യെ​ത്തു​മ്പോ​ൾ ട​യ​റു​ക​ളി​ൽ ക​മ്പി കു​ത്തി​ക്ക​യ​റാ​നു​ള്ള സാ​ധ്യ​ത​യാ​ണു​ള്ള​ത്.