രാസ​ല​ഹ​രി ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ച് പ​രാ​തി​പ്പെ​ട്ട​തി​ന് അ​ക്ര​മം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Saturday, July 5, 2025 1:37 AM IST
അ​ന്തി​ക്കാ​ട്: മ​ന​ക്കൊ​ടി​യി​ൽ രാ​സ​ല​ഹ​രി ഉ​പ​യോ​ഗ​വും വി​ൽ​പ്പ​ന​യും ന​ട​ക്കു​ന്ന​താ​യി പ​രാ​തി​പ്പെ​ട്ട യു​വാ​വി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​കൂ​ടി പി​ടി​യി​ൽ. മ​ന​ക്കൊ​ടി മ​ഠ​ത്തി​ൽ​വീ​ട്ടി​ൽ യ​ദു​കൃ​ഷ് ണ (26)​യെ​യാ​ണ് അ​ന്തി​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ നേ​ര​ത്തേ പി​ടി​കൂ​ടി​യി​രു​ന്നു.

മ​ന​ക്കൊ​ടി കാ​ട്ടു​തീ​ണ്ടി വീ​ട്ടി​ൽ ആ​കാ​ശ്കൃഷ്ണ(24)​യാ​ണ് അ​ന്തി​ക്കാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് സം​ഭ​വം. പ​രാ​തി​യെ​ക്കു​റി​ച്ച് മ​ന​സി​ലാ​ക്കി​യ യ​ദു​കൃ​ഷ്ണ​യും സു​ഹൃ​ത്തും ചേ​ർ​ന്ന് മ​ന​ക്കൊ​ടി​യി​ലെ വീ​ടി​ന​ടു​ത്തു​ള്ള പാ​ട​ത്തെ സ്ലാ​ബി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ആ​കാ​ശ് കൃ​ഷ്ണ​യെ രാ​ത്രി പ​ത്ത​ര​യ്ക്കു ബ​ല​മാ​യി ബൈ​ക്കി​ൽ ക​യ​റ്റി പാ​ട​ത്തി​ ന്‍റെ ന​ടു​വി​ൽ കൊ​ണ്ടു​പോ​യി ആ​ക്ര​മി​ക്കു​ക​യും ക​ത്തി കാ​ണി​ച്ച് കൊ​ല്ലു​മെ​ന്നുപ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ക​ഞ്ചാ​വു ബീ​ഡി ബ​ല​മാ​യി വ​ലി​പ്പി​ക്കു​ക​യും ചെ​യ് തു.

കേ​സി​ൽ യ​ദു​കൃ​ഷ്ണ​യു​ടെ സു​ഹൃ​ത്ത് മ​ന​ക്കൊ​ടി ചു​ള്ളി​പ്പ​റ​മ്പി​ൽ അ​ഭി​ഷേ​കി​നെ (22) നേ​ര​ത്തേ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. അ​ന്തി​ക്കാ​ട് സിഐ എ.​എ​സ്. സ​രി​ൻ, എസ്ഐ സു​ബി​ന്ദ്, സിപിഒമാ​രാ​യ ശി​വ​കു​മാ​ർ, പ്ര​തീ​ഷ് എ​ന്നി​വ​രാ​ണു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.