ദു​രൂഹസാ​ഹ​ച​ര്യ​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞു
Friday, July 4, 2025 11:02 PM IST
പ​ഴ​യ​ന്നൂ​ർ: വ​ട​ക്കേ​ത്ത​റ കാ​ക്ക​രകു​ന്നി​ൽ പ​ശു​പ​രി​പാ​ല​ക​നാ​യ വ​യോ​ധി​ക​ൻ മ​ര​ണ​പ്പെ​ട്ടു. കാ​ക്ക​ര​ക്കു​ന്ന് ചോ​ല​യി​ൽ കു​മാ​ര​ൻ (62) നാ​ണ് മ​രി​ച്ച​ത്. ഇ​ദ്ദേ​ഹം പ​രി​പാ​ലി​ച്ചു​വ​ന്നി​രു​ന്ന പ​ശു​വി​നെ തൊ​ഴു​ത്തി​ൽ ച​ത്ത നി​ല​യി​ലും കാ​ണ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോടെ​യാ​ണ് സം​ഭ​വം. ‌ അ​യ​ൽ​പ​ക്ക​ത്തെ പ​രേ​ത​നാ​യ ശ​ശി​ധ​ര​ൻ എ​ന്ന ആ​ളു​ടെ പു​ര​യി​ട​വും ക​ന്നു​കാ​ലി​ക​ളേ​യും നോ​ക്കി പ​രി​പാ​ലി​ക്കു​ന്ന​തു കു​മാ​ര​നാ​യി​രു​ന്നു.

പ​തി​വു​പോ​ലെ പു​ര​യി​ട​ത്തി​ലേ​ക്ക് പോയ കു​മാ​ര​ൻ ഏറെ കഴിഞ്ഞിട്ടും രിച്ചെത്താതായപ്പോൾ നാ​ട്ടു​കാ​ർ അന്വേഷിച്ചപ്പോൾ തൊഴുത്തിനു സമീപത്തു കു​മാ​ര​നെ വീ​ണു കി​ട​ക്കു​ന്ന നി​ല​യി​ലും തൊ​ഴു​ത്തി​ൽ ഒ​രു പ​ശു​വിനെ ച​ത്തനിലയിലും കണ്ടെത്തി.

കു​മാ​ര​നെ ഉ​ട​ൻ ത​ന്നെ വ​ട​ക്കേ​ത്ത​റ ഗ​വ. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വ​ച്ചി​രു​ന്നു. പ​ഴ​യ​ന്നൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. പോ​സ്റ്റു​മാ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ. ഭാ​ര്യ: ല​ത. മ​ക്ക​ൾ: ര​തീ​ഷ്, ശ്രു​തി.