കാ​ട്ടു​പ​ന്നി​ക​ളെ കൊന്ന് വി​ല്പന ന​ട​ത്തി​യ ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Saturday, July 5, 2025 1:37 AM IST
വ​ട​ക്കാ​ഞ്ചേ​രി: കാ​ട്ടു​പ​ന്നി​ക​ളെ സ്ഫോട​ക വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചുകൊ​ന്ന് വി​ൽ​പ്പ​നന​ട​ത്തി​യ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. തി​രു​വി​ല്വാ​മ​ല കു​ണ്ടു​കാ​ട് ഉ​ന്ന​തി​ക്ക​ട​ത്ത് താ​മ​സി​ക്കു​ന്ന കോ​ല​ത്തുപ​റ​മ്പി​ൽ മൊ​യ് തീ​ൻ​കു​ട്ടി മ​ക​ൻ അ​ബു​താ​ഹീ​ർ( 42 ), പാ​ല​ക്കാ​ട് മ​ങ്ക​ര സ്വ​ദേ​ശി വാ​രി​യ​ത്ത്പ​റ​മ്പി​ൽ രാ​ജേ​ഷ് (39) എ​ന്നി​വ​രെ​യാ​ണ് വ​ട​ക്കാ​ഞ്ചേ​രി ​ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ ബി. അ​ശോ​ക് രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്  അ​റ​സ്റ്റ് ചെ​യ്ത​ത്.

മാ​യ​ന്നൂ​ർ ഫോ​റ​സ്റ്റ് റേ​ഞ്ചി​നു കീ​ഴി​ലെ കൊ​ണ്ടാ​ഴി, കു​ത്താം​പ്പു​ള്ളി മേ​ഖ​ല​യി​ൽനി​ന്നും പ​ന്നി​ക​ളെ​പി​ടി​കൂ​ടി​ഇ​റ​ച്ചി​യാ​ക്കി​ തൃ​ശു​ർ - പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ​ വ്യാ​പ​ക​മാ​യി പ​ന്നി​യിറ​ച്ചി വി​ല്പന ന​ട​ത്തി​യി​രു​ന്ന സം​ഘ​ത്തെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.​ വ​ട​ക്കാ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ​ റി​മാ​ൻഡ് ചെ​യ്തു.​ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂന്നുവ​ണ്ടി​ക​ളും വ​നം​വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​

പ്ര​തി​ക​ൾ ഏ​റെക്കാ​ലം ഒ​ളി​വി​ലാ​യി​രു​ന്നു. പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​നെത്തുട​ർ​ന്ന് വ​ട​ക്കാ​ഞ്ചേ​രി, കു​ന്നം​കു​ളം മേ​ഖ​ല​ക​ളി​ലെ പ​ല പ്ര​മുഖ​രും ക്വാ​റി ഉ​ട​മ​ക​ളും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.