യൂ​ത്ത് ലീ​ഗ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം; ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ച് പോ​ലീ​സ്
Saturday, July 5, 2025 1:37 AM IST
തൃ​ശൂ​ർ: ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ സ​ർ​ക്കാ​ർ തു​ട​രു​ന്ന അ​നാ​സ്ഥ​യ്ക്കെ​തി​രേ​യും ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ടും തൃ​ശൂ​ർ ഡി​എം​ഒ ഓ​ഫീ​സി​ലേ​ക്കു യൂ​ത്ത് ലീ​ഗ് സം​ഘ​ടി​പ്പി​ച്ച മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രേ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ട​ക്കേ സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് സെ​ന്‍റ് തോ​മ​സ് കോ​ള​ജ് റോ​ഡി​ൽ പോ​ലീ​സ് ബാ​രി​ക്കേ​ഡ് വ​ച്ച് ത​ട​ഞ്ഞു. ഇ​തോ​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യ പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ച​ത്.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഫൈ​സ​ൽ ബാ​ഫ​ഖി ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം​ചെ​യ്തു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് സ്ത്രീ ​മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജാ​ണ് ഒ​ന്നാം​പ്ര​തി​യെ​ന്നു ഫൈ​സ​ൽ ബാ​ഫ​ഖി ത​ങ്ങ​ൾ പ​റ​ഞ്ഞു. ആ​രോ​ഗ്യ​കേ​ര​ള​ത്തെ വെ​ന്‍റി​ലേ​റ്റ​റി​ലാ​ക്കി​യ മ​ന്ത്രി രാ​ജി​വ​യ്ക്കു​ന്ന​തു​വ​രെ യൂ​ത്ത് ലീ​ഗ് തെ​രു​വി​ലു​ണ്ടാ​കു​മെ​ന്നും ത​ങ്ങ​ൾ പ​റ​ഞ്ഞു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​എം. സ​നൗ​ഫ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് തെ​രു​വ​ത്ത്, മു​സ്ലിം ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​സീ​സ് താ​ണി​പ്പാ​ടം, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി. ​സു​ൽ​ത്താ​ൻ ബാ​ബു, യൂ​ത്ത് ലീ​ഗ് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​കെ. സ​ക്ക​രി​യ, എ.​വി. അ​ലി, അ​സീ​സ് മ​ന്ദ​ലാം​കു​ന്ന്, പി.​ജെ. ജെ​ഫീ​ക്ക്, ടി.​എ. ഫ​ഹ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.