ജില്ലയിൽ രണ്ടിടത്ത് മോഷണം; മൂ​ന്നു​പീ​ടി​ക​ ഐ​ഡി​യ ജ്വ​ല്ല​റി​യി​ൽ ചു​മ​ർ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണശ്ര​മം
Sunday, July 6, 2025 7:15 AM IST
കയ്പ​മം​ഗ​ലം: മൂ​ന്നു​പീ​ടി​ക​യി​ലെ ഐ​ഡി​യ ജ്വ​ല്ല​റി​യി​ൽ ചു​മ​ർ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണശ്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ക​യ്പ​മം​ഗ​ലം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​യ്പ​മം​ഗ​ലം എ​സ്ഐ ടി. ​അ​ഭി​ലാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

ജ്വ​ല്ല​റി​യി​ലെ സിസിടിവി പ​രി​ശോ​ധി​ച്ച​തി​ൽനി​ന്നും ഇന്നലെ പു​ല​ർ​ച്ചെ ര​ണ്ട​ര​യ്ക്കും മൂ​ന്ന​ര​ക്കും ഇ​ട​യി​ലു​ള്ള സ​മ​യ​ത്താ​ണ് മോ​ഷ​ണ​ത്തി​ന് ശ്ര​മി​ച്ചി​ട്ടു​ള്ള​തെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 3.15 ഓ​ടെ ചു​മ​ർ കു​ത്തി​ത്തു​ര​ന്ന് ഒ​രാ​ൾ മു​ഖംമ​റ​ച്ച് ജ്വ​ല്ല​റി​യി​ലേ​ക്ക് ക​ട​ന്നുവ​രു​ന്ന ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. മോ​ഷ്ടാ​വ് അ​ക​ത്ത് ക​ട​ന്ന ഉ​ട​ൻ ത​ന്നെ സി​സി​ടി​വി സി​സ്റ്റം സ്വി​ച്ച്ഓ​ഫ് ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഒ​രാ​ൾ​ക്ക് ക​ട​ന്നുവ​രാ​വു​ന്ന വ​ലി​പ്പ​ത്തി​ലാ​ണ് പി​ൻ​ഭാ​ഗ​ത്തെ ചു​മ​ർ തു​ര​ന്നി​ട്ടു​ള്ള​ത്.

2024ൽ ​ഇ​തേ ജ്വ​ല്ല​റി​യി​ൽ സ​മാ​ന രീ​തി​യി​ൽ മോ​ഷ​ണം ന​ട​ന്നി​ട്ടു​ണ്ട്. അ​തേ സ്ഥ​ല​ത്തെ ചു​മ​ർ ത​ന്നെ​യാ​ണ് കു​ത്തി​ത്തു​ര​ന്ന​ത്. മൂ​ന്നാം ത​വ​ണ​യാ​ണ് ഈ ​ജ്വ​ല്ല​റി​യി​ൽ മോ​ഷ​ണം ന​ട​ക്കു​ന്ന​ത്.
2007ലാ​ണ് ആ​ദ്യ മോ​ഷ​ണം ന​ട​ന്ന​ത്. അ​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. 2024 ൽ ​ന​ട​ന്ന മോ​ഷ​ണ​ത്തി​ൽ 200 ഗ്രാം ​വെ​ള്ളി​യാ​ഭ​ര​ണ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ഈ ​കേ​സു​ക​ളി​ലൊ​ന്നും മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല.


ഒ​ല്ലൂ​ക്ക​ര വി​ല്ലേജ് ഓ​ഫീ​സി​ൽ മോ​ഷ​ണം

മ​ണ്ണു​ത്തി: ഒ​ല്ലൂ​ക്ക​ര വി​ല്ലേജ് ഓ​ഫീ​സി​ൽ മോ​ഷ​ണം. ഓ​ഫീ​സി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്തുക​ട​ന്ന​ത്. മേ​ശ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 750 രൂ​പ ​മോ​ഷ​ണം പോ​യി. വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ പ​രാ​തി​യി​ൽ മ​ണ്ണു​ത്തി പോ​ലീ​സ് കേ​സെ​ടു​ത്തു. ഒ​ന്ന​രമാ​സം മു​ന്പ് തൃ​ശൂ​രിലെ മറ്റൊരു വി​ല്ലേ​ജ് ഓ​ഫീ​സി​ലും മോ​ഷ​ണശ്ര​മം ന​ട​ന്നി​രു​ന്നു.