ന​ന്തി​ക്ക​ര​യി​ല്‍ പി​ക്ക​പ്പ് വാ​നി​ടി​ച്ച് പ്ലസ് ടു വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു
Saturday, July 5, 2025 10:33 PM IST
ന​ന്തി​ക്ക​ര: സെ​ന്‍റ​റി​ല്‍ ദേ​ശീ​യ​പാ​ത മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ പി​ക്ക​പ്പ് വാ​നി​ടി​ച്ച് പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. പു​തു​ക്കാ​ട് വ​ട​ക്കെ തൊ​റ​വ് ചി​രു​ക​ണ്ട​ത്ത് മോ​ഹ​ന​ന്‍റെ മ​ക​ള്‍ വൈ​ഷ്ണ (17) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്നലെ രാ​വി​ലെ ഏ​ഴ​ര​ക്കാ​യി​രു​ന്നു അ​പ​ക​ടം. ബ​സ് ഇ​റ​ങ്ങി സ​ഹ​പാ​ഠി​യോ​ടൊ​പ്പം ട്യൂ​ഷ​ന്‍ സെ​ന്‍റ​റി​ലേ​ക്ക് പോ​കാ​ന്‍ ദേ​ശീ​യ​പാ​ത മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക് ക​ള്ള് കൊ​ണ്ടു​പോ​യി​രു​ന്ന പി​ക്ക​പ്പ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന കു​ട്ടി പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

പി​ക്ക​പ്പി​ന്‍റെ അ​മി​ത വേ​ഗ​ത​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ല്‍ തെ​റി​ച്ചു​വീ​ണ വൈ​ഷ്ണ​യെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍. ന​ന്തി​ക്ക​ര ഗ​വ. സ്‌​കൂ​ളി​ലെ പ്ല​സ്ടു കൊ​മേ​ഴ്‌​സ് വി​ഭാ​ഗം വി​ദ്യാ​ർ​ഥി​നി​യാ​ണ് മ​രി​ച്ച വൈ​ഷ്ണ.

പു​തു​ക്കാ​ട് പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. പി​ക്ക​പ്പ് ഡ്രൈ​വ​റെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മാ​താ​വ്: ര​മ. സ​ഹോ​ദ​ര​ന്‍: വൈ​ശാ​ഖ്.