ആ​രോ​ഗ്യ​ല​ക്ഷ്മി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, July 6, 2025 5:02 AM IST
പോ​ത്താ​നി​ക്കാ​ട്: ആ​യു​ര്‍​വേ​ദ ഡി​സ്പെ​ന്‍​സ​റി​യി​ല്‍ ആ​രം​ഭി​ച്ച ‘ആ​രോ​ഗ്യ​ല​ക്ഷ്മി' പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റാ​ണി​ക്കു​ട്ടി ജോ​ര്‍​ജ് നി​ര്‍​വ​ഹി​ച്ചു. ആ​യു​ര്‍​വേ​ദ ചി​കി​ത്സ​യി​ലൂ​ടെ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച പ​ദ്ധ​തി​യാ​ണി​ത്.

പോ​ത്താ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി കെ. ​വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജി​നു മാ​ത്യു, ഫി​ജി​ന അ​ലി, ജോ​സ് വ​ര്‍​ഗീ​സ്, ഷാ​ജി സി. ​ജോ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.