ഒ​ൻ​പ​ത് കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടൊ​രു​ക്കി ഡോ. ​സ​ബൈ​ൻ
Sunday, July 6, 2025 4:57 AM IST
മൂ​വാ​റ്റു​പു​ഴ: നി​ർ​ധ​ന​രാ​യ ഒ​ന്പ​ത് കു​ടും​ബ​ങ്ങ​ളു​ടെ വീ​ടെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കി സ​ബൈ​ൻ ഹോ​സ്പി​റ്റ​ൽ​സും അ​തി​ഥി ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യും. താ​മ​സ​സ​ജ്ജ​മാ​യ വീ​ടു​ക​ളു​ടെ താ​ക്കോ​ൽ സ​മ​ർ​പ്പ​ണം 13ന് ​വൈ​കി​ട്ട് ആ​റി​ന് മ​ന്ത്രി കെ. ​രാ​ജ​ൻ നി​ർ​വ​ഹി​ക്കു​മെ​ന്ന് സ​ബൈ​ൻ ആ​ശു​പ​ത്രി എം​ഡി ഡോ. ​എ​സ്. സ​ബൈ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഡോ. ​സ​ബൈ​ന്‍റെ പി​താ​വ് പി.​എ​ൻ. ശി​വ​ദാ​സ​ന്‍റെ 18-ാം ച​ര​മ വാ​ർ​ഷി​ക​ത്തി​ലാ​ണ് ഒ​ന്പ​ത് കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടു ന​ൽ​കു​ന്ന​ത്. പ്ര​സ​വം, സി​സേ​റി​യ​ൻ എ​ന്നി​വ കു​റ​ഞ്ഞ നി​ര​ക്കി​ൽ മ​രു​ന്നു​ക​ള​ട​ക്കം ല​ഭ്യ​മാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക്കും ഇ​തോ​ടൊ​പ്പം തു​ട​ക്ക​മാ​കും. ആ​രോ​ഗ്യ സു​ര​ക്ഷ​യു​ടെ ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​ശു​പ​ത്രി​യു​ടെ ഗ​വേ​ഷ​ണ വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​ക​ളും തു​ട​ർ​ന്നു​ണ്ടാ​കു​മെ​ന്നും ഡോ. ​സ​ബൈ​ൻ പ​റ​ഞ്ഞു.

മൂ​വാ​റ്റു​പു​ഴ പേ​ഴ​ക്കാ​പ്പി​ള്ളി സ​ബൈ​ൻ ആ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ, കേ​ര​ള ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഗോ​പി കോ​ട്ട​മു​റി​ക്ക​ൽ, മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സ​യ്യ​ദ് സാ​ദി​ക്ക​ലി ഷി​ഹാ​ബ് ത​ങ്ങ​ൾ, മു​ൻ എം​എ​ൽ​എ​മാ​രാ​യ ഏ​ൽ​ദോ ഏ​ബ്ര​ഹാം, ജോ​സ​ഫ് വാ​ഴ​ക്ക​ൻ, ബാ​ബു പോ​ൾ, ജോ​ണി നെ​ല്ലൂ​ർ, ബി​ജെ​പി എ​റ​ണാ​കു​ളം ഈ​സ്റ്റ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ണ്‍ പി. ​മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

അ​തി​ഥി ഹോം​സ് എ​ന്ന പേ​രി​ലാ​ണ് 2.35 കോ​ടി ചെ​ല​വ​ഴി​ച്ച് 35 സെ​ന്‍റ് സ്ഥ​ല​ത്ത് ഒ​രേ മാ​തൃ​ക​യി​ലു​ള്ള ഒ​ന്പ​ത് വീ​ടു​ക​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. 550 ച​തു​ര​ശ്ര അ​ടി വ​ലി​പ്പ​ത്തി​ൽ നി​ർ​മി​ച്ചി​രു​ക്കു​ന്ന വീ​ടു​ക​ളി​ൽ ര​ണ്ട് അ​റ്റാ​ച്ച്ഡ് ബെ​ഡ്റൂ​മു​ക​ൾ, അ​ടു​ക്ക​ള, സ്വീ​ക​ര​ണ മു​റി എ​ന്നി​വ​യും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. 3.5 സെ​ന്‍റി​ലാ​ണ് ഓ​രോ വീ​ടും. പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള 100 അ​പേ​ക്ഷ​ക​രി​ൽ നി​ന്ന് ഏ​റ്റ​വും അ​ർ​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്താ​ൻ പ്ര​ത്യേ​തം ക​മ്മ​റ്റി രൂ​പ​വ​ത്ക​രി​ച്ചി​രു​ന്നു. ഇ​വ​രാ​ണ് വീ​ടു​ന​ല്കേ​ണ്ട​വ​രെ നി​ശ്ച​യി​ച്ച​ത്.

നൂ​റ് വീ​ടു​ക​ളാ​ണ് സൗ​ജ​ന്യ​മാ​യി ന​ൽ​കു​വാ​ൻ ഉ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​ണ് ഒ​ന്പ​ത് വീ​ടു​ക​ൾ ന​ൽ​കു​ന്ന​തെ​ന്നും ഡോ. ​സ​ബൈ​ൻ ശി​വ​ദാ​സ് പ​റ​ഞ്ഞു. ര​ണ്ടാം​ഘ​ട്ടം താ​മ​സി​യാ​തെ തു​ട​ങ്ങും. മ​ല​പ്പു​റം താ​നൂ​രി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും ഇ​പ്പോ​ൾ സ​ബൈ​ൻ ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

അ​തി​ഥി ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി അം​ഗ​വും ഭ​വ​ന പ​ദ്ധ​തി ചെ​യ​ർ​മാ​നു​മാ​യ പി.​എ. ബ​ഷീ​ർ, സ​ബൈ​ൻ ഹോ​സ്പി​റ്റ​ൽ സി​ഇ​ഒ ഡോ. ​സാ​ന്‍റി സാ​ജ​ൻ, മാ​ർ​ക്ക​റ്റിം​ഗ് വി​ഭാ​ഗം ജ​ന​റ​ൽ മാ​നേ​ജ​ർ ജെ. ​പ്ര​ദീ​ഷ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.