കെ. ​ക​രു​ണാ​ക​ര​ന്‍ അ​നു​സ്മ​ര​ണം സംഘടിപ്പിച്ചു
Sunday, July 6, 2025 4:37 AM IST
കൊ​ച്ചി: കേ​ര​ള​ത്തി​ന്‍റെ വ്യ​വ​സാ​യ രം​ഗ​ത്തി​നും സാ​മൂ​ഹ്യ പു​രോ​ഗ​തി​ക്കും പു​തി​യ മാ​നം ന​ല്‍​കി​യ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു കെ. ​ക​രു​ണാ​ക​ര​നെ​ന്ന് കെ. ​ബാ​ബു എം​എ​ല്‍​എ. വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ദീ​ര്‍​ഘ​വീ​ക്ഷ​ണം ശ്ര​ദ്ധേ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​റ​ണാ​കു​ളം ഡി​സി​സി സം​ഘ​ടി​പ്പി​ച്ച കെ. ​ക​രു​ണാ​ക​ര​ന്‍ അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് അ​ധ്യ​ക്ഷ​നാ​യി. നേ​താ​ക്ക​ളാ​യ ഡൊ​മി​നി​ക് പ്ര​സ​ന്‍റേ​ഷ​ന്‍, ശ്രീ​നി​വാ​സ​ന്‍ കൃ​ഷ്ണ​ന്‍, എം.​എ. ച​ന്ദ്ര​ശേ​ഖ​ര​ന്‍, കെ.​ബി. മു​ഹ​മ്മ​ദ് കു​ട്ടി, ജ​യ്‌​സ​ണ്‍ ജോ​സ​ഫ്, ടോ​ണി ച​മ്മി​ണി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഇ​ന്ദി​രാ​ഗാ​ന്ധി ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ പ​രി​പാ​ടി എ​ഐ​സി​സി അം​ഗം എ​ന്‍.​വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ദി​രാ​ഗാ​ന്ധി ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ര്‍ ചെ​യ​ര്‍​മാ​ന്‍ കെ.​എം. റ​ഹീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ന്‍റ​ണി കു​രീ​ത്ത​റ മു​ഖ്യാ​തി​ഥി​യാ​യി.