പാ​ര്‍​ക്കിം​ഗ് ഫീ​സ്: ക​ള​ക്ട​ര്‍ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍
Sunday, July 6, 2025 4:25 AM IST
കൊ​ച്ചി: ക​ള​ക്‌​ട​റേ​റ്റി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍നി​ന്ന് അ​ന്യാ​യ​മാ​യി പാ​ര്‍​ക്കിം​ഗ് ഫീ​സ് ഈ​ടാ​ക്കു​ന്നു​വെ​ന്ന പ​രാ​തി ജി​ല്ലാ ക​ള​ക്ട​ര്‍ പ​രി​ശോ​ധി​ച്ച് ര​ണ്ടു മാ​സ​ത്തി​ന​കം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ്.

പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍ രാ​ജു വാ​ഴ​ക്കാ​ല​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. പ​രാ​തി​യും പ​രി​ഹാ​ര​മാ​ര്‍​ഗ​ങ്ങ​ളും പ​രാ​തി​ക്കാ​ര​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് ന​ല്‍​ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

സ​ബ് ക​ള​ക്ട​ര്‍​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രു​മ​ട​ങ്ങു​ന്ന ഒ​രു ക​മ്മ​റ്റി ജി​ല്ലാ ക​ള​ക്ട​ര്‍ രൂ​പീ​ക​രി​ച്ച് നി​വേ​ദ​നം പ​രി​ശോ​ധി​ക്ക​ണം. പ​രാ​തി​ക്കാ​ര​നെ കേ​ട്ട് ശ​രി​യാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി വ​സ്തു​നി​ഷ്ഠ​മാ​യ റി​പ്പോ​ര്‍​ട്ട് പ്ര​സ്തു​ത ക​മ്മ​ിറ്റി ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്ക​ണം.