അങ്കമാലി : 2025 -26 വർഷത്തിൽ ലയൺസ് ക്ലബ് വിവിധ മേഖലകളിലായി 50 ലക്ഷം രൂപയുടെ സാമൂഹിക സേവന പദ്ധതികൾ നടപ്പിലാക്കും. 2025 -26 വർഷത്തെ ഭാരവാഹികളായി ഷാജൻ തോമസ് (പ്രസിഡന്റ്), എബി ജോസഫ് (സെക്രട്ടറി), മോഹനൻ അയ്യപ്പൻ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി ചുമതല ഏറ്റെടുത്തു.
പിഡിജി അഡ്വ. അമർനാഥ് പിഎംജിഎഫ് യോഗം ഉദ്ഘാടനം ചെയ്തു. ടി.ടി. പൗലോസ് അധ്യക്ഷത വഹിച്ചു. ഈ വർഷത്തെ പ്രധാന സർവീസ് പ്രൊജക്ടുകൾ സ്കൂളുകളിൽ നാപ്കിൻ ഇൻസുലേറ്റർ, ഇ-മാലിന്യ ശേഖരണം, കരിയർ മാപ്പിംഗ്, ലഹരി വിരുദ്ധ കാമ്പയിൻ, കുട്ടികളുടെ നേത്ര പരിശോധന,
കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം, ഭവന രഹിതർക്കുള്ള സ്നേഹവീട്, ഹംഗർ പ്രൊജക്റ്റ്, ട്രാഫിക് സിഗ്നൽ സ്ഥാപിക്കൽ, മെഡിക്കൽ ക്യാമ്പുകൾ, വിദ്യാലയങ്ങൾക്കുള്ള ഡിജിറ്റൽ ലൈബ്രറി, വായന കളരി, രോഗികൾക്ക് ധനസഹായം, ചൈൽഡ് ഹുഡ്, കാൻസർ റിലീഫ് തുടങ്ങിയ പദ്ധതികൾ നടപ്പാക്കുമെന്ന് പ്രസിഡന്റ് ഷാജൻ തോമസ് അറിയിച്ചു.
സർവീസ് ചെയർമാൻ ജൈജു വി. മംഗലി, സെക്രട്ടറി എബി ജോസഫ്, റീജിയണൽ കോ ഓർഡിനേറ്റർ എം.പി. വിൽസൺ , റീജിയണൽ ചെയർമാൻ ടി.ടി. ആന്റു, റീജിയണൽ ചെയർമാൻ എം.വി. ഡേവീസ്, സോൺ ചെയർമാൻ ബി.സി. ഷാജു എന്നിവർ സംസാരിച്ചു.