ഡ​ബ്ല്യു​ഐ​എം​എ മ​ധ്യ​മേ​ഖ​ലാ സ​മ്മേ​ള​നം ഇന്ന്
Sunday, July 6, 2025 5:01 AM IST
മൂ​വാ​റ്റു​പു​ഴ: ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ വ​നി​താ വി​ഭാ​ഗ​ത്തി​ന്‍റെ (ഡ​ബ്ല്യു​ഐ​എം​എ) മ​ധ്യ​മേ​ഖ​ലാ സ​മ്മേ​ള​നം ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ മൂ​വാ​റ്റു​പു​ഴ ശാ​ഖ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് മൂ​വാ​റ്റു​പു​ഴ​യി​ൽ ന​ട​ക്കും.

രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ വൈ​കിട്ട് നാ​ലു വ​രെ മൂ​വാ​റ്റു​പു​ഴ വൈ​എം​സി​എ ഹാ​ളി​ലാ​ണ് സ​മ്മേ​ള​നം. ഐ​എം​എ കേ​ര​ള സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ് ഡോ. ​ശ്രീ​വി​ലാ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​ഫെ​മീ​ന അ​സീ​സ്, ഡോ. ​പ്രീ​തി കോ​ര പെ​രു​മാ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. കേ​ര​ളാ ഹൈക്കോട​തി ആ​ദ്യ ഡെ​പ്യൂ​ട്ടി സോ​ളി​സി​റ്റ​ർ ജ​ന​റ​ലാ​യി ചു​മ​ത​ല​യേ​റ്റ ഒ.​എം. ശാ​ലീ​ന​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

തുടർന്ന് ‘എ​ന്താ​ണ് വ​നി​ത​ക​ൾ​ക്ക് വേ​ണ്ട​ത്’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന സം​വാ​ദ​ത്തി​ൽ ഡോ. ​കു​ക്കു മ​ത്താ​യി, ജി​യാ മ​ത്താ​യി ക​ണ്ട​ത്തി​ൽ, ഡോ. ​അ​ക്ഷ​യ് പ്ര​ഭു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഡോ. ​ത​മ്മ​നാ ഷേ​ണാ​യി (വി​മ മൂവാ​റ്റു​പു​ഴ സെ​ക്ര​ട്ട​റി) മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും. തു​ട​ർ​ന്ന് സാം​സ്ക്കാ​രി​ക പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

എ​റ​ണാ​കു​ളം, തൃ​ശൂ​ർ, ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ളാ​ണ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തെ​ന്ന് ഐ​എം​എ മു​വാ​റ്റു​പു​ഴ ശാ​ഖ പ്ര​സി​ഡ​ന്‍റ് ഡോ. ​എ​ബ്ര​ഹാം മാ​ത്യു, ഡ​ബ്ല്യു​ഐ​എം​എ മൂ​വാ​റ്റു​പു​ഴ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​മ​ഞ്ചു രാ​ജാ​ഗോ​പാ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.