ക​ട​മ​ക്കു​ടി​യി​ലെ ര​ണ്ടു റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്ക് 61.50 ല​ക്ഷം രൂ​പ​യു​ടെ അ​നു​മ​തി
Sunday, July 6, 2025 4:52 AM IST
കൊ​ച്ചി: ക​ട​മ​ക്കു​ടി പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് റോ​ഡു​ക​ള്‍​ക്കാ​യി 61.50 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി കെ.​എ​ന്‍. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ. ഒ​മ്പ​താം വാ​ര്‍​ഡി​ലെ മൈ​ത്രി റോ​ഡി​നു 12.50 ല​ക്ഷ​വും ആ​റാം വാ​ര്‍​ഡി​ലെ സെ​ന്‍റ് മേ​രീ​സ് റോ​ഡി​നു 49 ല​ക്ഷം രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ച​ത്. എം​എ​ല്‍​എ​യു​ടെ നി​യോ​ജ​ക​മ​ണ്ഡ​ലം ആ​സ്തി വി​ക​സ​ന പ​ദ്ധ​തി​യി​ലാ​ണ് ഭ​ര​ണാ​നു​മ​തി.

25-ഓ​ളം വീ​ട്ടു​കാ​ര്‍ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്തെ മൈ​ത്രി മെ​യി​ന്‍ റോ​ഡ് 30 വ​ര്‍​ഷം മു​മ്പാ​ണ് അ​വ​സാ​ന​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്ത​ത്. കോ​താ​ട് എ​ച്ച്എ​സ്എ​സി​ല്‍ നി​ന്നു ക​ണ്ടെ​യ്‌​ന​ര്‍ റോ​ഡി​ലേ​ക്കു​ള്ള എ​ളു​പ്പ​മാ​ര്‍​ഗ​മാ​ണ് സെ​ന്‍റ് മേ​രീ​സ് റോ​ഡ്. ഹാ​ര്‍​ബ​ര്‍ എ​ന്‍​ജി​നീ​യ​റിം​ഗ് വ​കു​പ്പ് ചീ​ഫ് എ​ന്‍​ജി​നീ​യ​ർ​ക്കാ​ണ് ഇ​രു പ​ദ്ധ​തി​ക​ളു​ടെ​യും നി​ര്‍​വ​ഹ​ണ ചു​മ​ത​ല.