ആ​രോ​ഗ്യ മ​ന്ത്രിയുടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് ഡി​എം​ഒ ഓ​ഫീ​സ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
Sunday, July 6, 2025 8:06 AM IST
ക​ണ്ണൂ​ർ: ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. പ​ള്ളി​ക്കു​ന്ന് വി​മ​ൻ​സ് കോ​ള​ജി​ന് മു​ന്നി​ൽ നി​ന്ന് 11.30 ഓ​ടെ ആ​രം​ഭി​ച്ച മാ​ർ​ച്ച് പ​ള്ളി​ക്കു​ന്നി​ലെ ഡി​എം​ഒ ഓ​ഫീ​സി​ന് മു​ന്നി​ൽ എ​ത്തി​യ​പ്പോ​ൾ പ്ര​വ​ർ​ത്ത​ക​ർ ഗേ​റ്റ് മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം തു​ട​ങ്ങി​യ​ത്.

പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ പോ​ലീ​സ് ര​ണ്ടു​ത​വ​ണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. സം​ഘ​ർ​ഷ​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​ജീ​ഷ് കൃ​ഷ്ണ​ന് പ​രി​ക്കേ​റ്റു. നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് അ​റ​സ്റ്റ് ചെ​യ്തു മാ​റ്റി. മാ​ർ​ച്ചി​നി​ടെ ഏ​താ​നും പ്ര​വ​ർ​ത്ത​ക​ർ ഗേ​റ്റ് മ​റി​ക​ട​ന്ന് അ​ക​ത്തേ​ക്ക് ക​യ​റി.

ഗേ​റ്റി​നു മു​ക​ളി​ൽ വാ​ഴ നാ​ട്ടാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് നീ​ക്കി. പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത് കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്ക​വെ പോ​ലീ​സ് വാ​നി​ന് മു​ന്നി​ൽ കു​ത്തി​യി​രു​ന്ന് മ​റ്റ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ചു.

മാ​ർ​ച്ചി​നു ശേ​ഷം പ്ര​വ​ർ​ത്ത​ക​ർ പ​ള്ളി​ക്കു​ന്നി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ചു. ഇ​തോ​ടെ ഏ​റെ നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ മേ​ഖ​ല വെ​ന്‍റി​ലേ​റ്റ​റി​ൽ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തി​യ മാ​ർ​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​മോ​ൻ ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജി​ൽ മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ഹു​ൽ വെ​ച്ചി​യോ​ട്ട്, മു​ഹ്സി​ൻ കാ​തി​യോ​ട്, ഫ​ർ​സി​ൻ മ​ജീ​ദ്, റി​ൻ​സ് മാ​നു​വ​ൽ സു​ധീ​ഷ് വെ​ള്ള​ച്ചാ​ൽ, മ​ഹി​ത മോ​ഹ​ൻ, അ​ശ്വി​ൻ സു​ധാ​ക​ർ, മി​ഥു​ൻ മാ​റോ​ളി, അ​ക്ഷ​യ് പ​റ​വൂ​ർ, ജീ​ന ഷൈ​ജു, ശ്രു​തി റി​ജേ​ഷ്, പ്രി​നി​ൽ മ​ധു​ക്കോ​ത്ത്, രാ​ഹു​ൽ മെ​ക്കി​ലേ​രി, എം.​കെ. വ​രു​ൺ പ്രീ​ൻ​സ് പി. ​ജോ​ർ​ജ്, ജി​തി​ൻ കൊ​ള​പ്പ, അ​മ​ൽ കു​റ്റി​യാ​റ്റൂ​ർ, നി​ധി​ൻ ന​ടു​വ​നാ​ട്, റി​ജി​ൻ രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.