കെ​എ​സ്‌​യു വി​ദ്യാ​ഭ്യാ​സ ബ​ന്ദ് ന​ട​ത്തി
Saturday, July 5, 2025 1:02 AM IST
ക​ണ്ണൂ​ർ: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ ത​ക​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​കു​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്‌​യു സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ ബ​ന്ദ് ന​ട​ത്തി.

വേ​ങ്ങാ​ട് ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ദ്യാ​ഭ്യാ​സ ബ​ന്ദു​മാ​യി പ്ര​ക​ട​നം ന​ട​ത്തു​ക​യും സ്കൂ​ൾ വി​ടാ​ൻ ആ​വ​ശ്യ​പ്പ​ടു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​സി. അ​തു​ൽ, ധ​ർ​മ​ടം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വൈ​ഷ്ണ​വ് എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന സ​ർ​ക്കാ​രി​നെ​തി​രെ വി​ദ്യാ​ർ​ഥി സ​മൂ​ഹം ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​സി. അ​തു​ൽ പ​റ​ഞ്ഞു.