വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സ​ഞ്ച​രി​ച്ച ജീ​പ്പ് മ​റി​ഞ്ഞു: കു​ട്ടി​ക​ൾ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു
Saturday, July 5, 2025 1:02 AM IST
കൊ​ട്ടി​യൂ​ർ: സ്കൂ​ളി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ജീ​പ്പ് നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു. കു​ട്ടി​ക​ൾ നി​സാ​ര​പ​രി​ക്കു​ക​ളോ​ടെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ത​ല​ക്കാ​ണി ഗ​വ. യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച ജീ​പ്പാ​ണ് കൊ​ട്ടി​യൂ​ർ ഗ​ണ​പ​തി​പ്പു​റ​ത്ത് അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​ത്.
ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡി​ൽ നി​ന്നും തെ​ന്നി​മാ​റി​യ വാ​ഹ​നം റോ​ഡ​രി​കി​ലെ ഓ​വു​ചാ​ലി​ലേ​ക്ക് ചെ​രി​യു​ക​യാ​യി​രു​ന്നു.

ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് വാ​ഹ​ന​ത്തി​ൽ നി​ന്നും കു​ട്ടി​ക​ളെ പു​റ​ത്തെ​ടു​ത്ത​ത്. തു​ട​ർ​ന്ന് കൊ​ട്ടി​യൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി വി​ട്ട​യ​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല.