കെ​എ​സ്ഇ​ബി ട്രാ​ൻ​സ്‍​ഗ്രി​ഡ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
Saturday, July 5, 2025 1:02 AM IST
ഇ​രി​ട്ടി: വൈ​ദ്യു​തി മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച 400 കെ​വി ലൈൻ ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ക്‌​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ടൂ​ർ കെ​എ​സ്ഇ​ബി ട്രാ​ൻ​സ്ഗ്രി​ഡ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. എ​ടൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ച റാ​ലി ഫൊ​റോ​ന വി​കാ​രി ഫാ. ​തോ​മ​സ് വ​ട​ക്കേ​മു​റി​യി​ൽ ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു. മ​ണി​ക്ക​ട​വ് ഫൊ​റോ​ന വി​കാ​രി ഫാ. ​പ​യ​സ് പ​ടി​ഞ്ഞാ​റെ​മു​റി​യി​ൽ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ക്‌​ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ തോ​മ​സ് വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളും ആ​ക്‌​ഷ​ൻ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​മാ​യി ന​ട​ത്തി​യ ധാ​ര​ണ​ക്ക് വി​പ​രീ​ദ​മാ​യും ഏ​ക​പ​ക്ഷീ​യ​മാ​യ​വു​മാ​യ പാ​ക്കേ​ജ് പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രെ ആ​യി​രു​ന്നു ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധം. ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​തെ ഒ​രു വി​ധ​ത്തി​ലും ഭൂ​മി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ആ​ക്‌​ഷ​ൻ കൗ​ൺ​സി​ൽ ര​ക്ഷാ​ധി​കാ​രി​കൂ​ടി​യാ​യി ഫാ. ​പ​യ​സ് പ​ടി​ഞ്ഞാ​റെ​മു​റി​യി​ൽ പ​റ​ഞ്ഞു. ശ​ത​മാ​ന​ത്തി​ന്‍റെ ക​ണ​ക്കു പ​റ​ഞ്ഞ് ക​ർ​ഷ​ക​രെ വ​ഞ്ചി​ക്കാ​മെ​ന്ന വ്യാ​മോ​ഹം ന​ട​ക്കി​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ൺ​വീ​ന​ർ ബെ​ന്നി പു​തി​യ​മ്പു​റം, അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബീ​ന റോ​ജ​സ്, ജി​മ്മി അ​ന്തീ​നാ​ട്ട്, ജ​യിം​സ് ക​ണി​ച്ചാ​ർ, ജോ​ർ​ജ് കു​മ്പ​ളാം​കു​ഴി, സെ​ബാ​സ്റ്റ്യ​ൻ മു​ണ്ട​യാ​നി, ജോ​സ​ഫ് മ​ണി​ക്ക​ട​വ്, ഷാ​ജു ഇ​ട​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.