ഇരിട്ടി: ആരോഗ്യ മന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് ബ്ലോക്ക് മണ്ഡലം കമ്മിറ്റികൾ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ജാഥക്ക് ഡിസിസി സെക്രട്ടറി പി.കെ. ജനാർദനൻ, ബ്ലോക്ക് പ്രസിഡന്റ് പി.എ. നസീർ, സി.കെ. ശശീന്ദ്രൻ, കെ.വി. രാമചന്ദ്രൻ, പി.വി. മോഹനൻ, കെ.വി. പവിത്രൻ, എം.അജേഷ്, കെ. സുമേഷ്കുമാർ, ഷാനിദ് പുന്നാട് എന്നിവർ നേതൃത്വം നൽകി.
ഉളിക്കൽ: ഉളിക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി വീണ ജോർജിന്റെ കോലം കത്തിച്ചു. കെപിസിസി മെംബർ പി.സി. ഷാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടോമി മൂക്കനോലിൽ, അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ ബേബി തോലാനി, ജോജി വർഗീസ്, എ.ജെ. ജോസഫ്, ദിലീപ് മാത്യു, കുര്യാക്കോസ് മാണിപ്പാടം, മോഹൻദാസ് വയത്തൂർ, അലൻ ജോസഫ്, റെജി ചക്കാലക്കൽ എന്നിവർ പ്രസംഗിച്ചു.
കരിക്കോട്ടക്കരി: അയ്യൻകുന്ന്, കരിക്കോട്ടക്കരി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കരിക്കോട്ടക്കരി ടൗണിൽ നടന്ന പ്രതിഷേധ ജ്വാല ഡിസിസി സെക്രട്ടറി ജയ്സൺ കാരക്കാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റുമാരായ മനോജ് എം. കണ്ടത്തിൽ, ജയിൻസ്.ടി. മാത്യു, പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, ഷീജ സെബാസ്റ്റ്യൻ, പി.സി. ജോസ്, പഞ്ചായത്ത് അംഗങ്ങളായ ഐസക് ജോസഫ്, മിനി വിശ്വനാഥൻ, സജി മച്ചിത്താന്നി, സെലീന ബിനോയ്, സിന്ധു ബെന്നി, ജോസഫ് വട്ടുകുളം, തോമസ് വലിയതൊട്ടി, എം.കെ. വിനോദ്, ടി.എം. വേണുഗോപാൽ, ജോസ്കുഞ്ഞ് തടത്തിൽ, ബെന്നി പുതിയാംപുറം, ഷിബോ അഗസ്റ്റിൻ, ജിതിൻ തോമസ്, ജോർജ് വടക്കുംകര, ടി.ടി. ബേബി എന്നിവർ നേതൃത്വം നൽകി.
വള്ളിത്തോട്: പായം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വള്ളിത്തോട് ടൗണിൽ നടന്ന പ്രതിഷേധ ജ്വാല ഡിസിസി എക്സിക്യൂട്ടീവ് അംഗം തോമസ് വർഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റയീസ് കണിയാറയ്ക്കൽ അധ്യക്ഷത വഹിച്ചു. വി. ബാലകൃഷ്ണൻ, മട്ടിണി വിജയൻ, പി.സി. പോക്കർ, ഷൈജൻ ജേക്കബ്, മിനി പ്രസാദ്, ഫിലോമിന കക്കാട്ടിൽ, ടോം മാത്യു, മൂര്യൻ രവീന്ദ്രൻ, ബിജു കരിമാക്കി, ഹംസ നാരോൺ, ബൈജു ആരാഞ്ചേരി എന്നിവർ പ്രസംഗിച്ചു.
മട്ടന്നൂർ: യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മട്ടന്നൂരിൽ പ്രതിഷേധ സദസും മന്ത്രി വീണ ജോർജിന്റെ കോലം കത്തിക്കലും നടത്തി. ബസ്റ്റാൻഡ് പരിസരത്ത് നടന്ന പ്രതിഷേധ സദസ് യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫർസീൻ മജീദ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ് ജിതിൻ കൊളപ്പ അധ്യക്ഷത വഹിച്ചു.