വി​മ​ൽ​ജ്യോ​തി​യി​ൽ ഫോ​ർ​ബ്സ് മാ​ർ​ഷ​ൽ സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് ലാ​ബ്
Saturday, July 5, 2025 1:01 AM IST
ചെ​മ്പേ​രി: ചെ​ന്പേ​രി വി​മ​ൽ ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ പൂ​നെ കേ​ന്ദ്രീ​കൃ​ത ഇ​ൻ​ഡ​സ്ട്രി​യ​ൽ മെ​ഷി​ന​റി നി​ർ​മാ​ണ ക​മ്പ​നി​യാ​യ ഫോ​ർ​ബ്സ് മാ​ർ​ഷ​ലി​ന്‍റെ വ്യ​വ​സാ​യി​ക പി​ന്തു​ണ​യു​ള്ള സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് ലാ​ബ് വി​മ​ൽ ജ്യോ​തി സ്ഥാ​പ​ന​ങ്ങ​ളു​ടെ ചെ​യ​ർ​മാ​ൻ മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ജ​യിം​സ് ചെ​ല്ല​ങ്കോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബെ​ന്നി ജോ​സ​ഫ്, ബ​ർ​സാ​ർ ഫാ. ​ലാ​സ​ർ വ​ര​മ്പ​ക​ത്ത്, ഫോ​ർ​ബ്സ് മാ​ർ​ഷ​ൽ സ​പ്ലൈ ഹെ​ഡ് അ​ജ​യ് ഗാ​ഡ്ഗി​ൽ, പ്രോ​ജ​ക്‌​ട് മാ​നേ​ജ​ർ ശ​ര​ദ് ര​ഹു​ദ​ക​ർ, ക​സ്റ്റ​മ​ർ സ​പ്പോ​ർ​ട്ട​ർ രാ​ജേ​ഷ് രാ​ജാ​മ​ണി, പ്ലേ​സ്മെ​ന്‍റ് സ​പ്പോ​ർ​ട്ട​ർ പി.​ഇ. ഷാ​ജി, ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി എം. ​ധ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫോ​ർ​ബ്സ് മാ​ർ​ഷ​ൽ ക​മ്പ​നി ഇ​താ​ദ്യ​മാ​യാ​ണ് പു​നെ​ക്ക് പു​റ​ത്ത് ഒ​രു സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് ലാ​ബ് സ്ഥാ​പി​ക്കു​ന്ന​ത്. മു​പ്പ​തു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ വ്യ​വ​സാ​യ പി​ന്തു​ണ​യു​ള്ള ഈ ​ലാ​ബ് ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് മേ​ഖ​ല​യി​ലെ നൂ​ത​ന പ്ര​വ​ണ​ത​ക​ളെ പ്രോ​ത്സ​ഹി​പ്പി​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള​താ​ണ്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഗ​വേ​ഷ​ണ​ത്തി​നും വി​ക​സ​ന​ത്തി​നു​മു​ള്ള അ​വ​സ​ര​മൊ​രു​ക്കു​ന്നു. മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്‌​ട്രി​ക്ക​ൽ, ഇ​ല​ക്‌​ട്രോ​ണി​ക്സ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ജോ​ലി സാ​ധ്യ​ത വ​ർ​ധി​ക്കു​ന്നു​വെ​ന്ന​ത് വ​ലി​യ നേ​ട്ട​വു​മാ​ണ്.