കണ്ണൂർ സ​ർ​വ​ക​ലാ​ശാ​ല‍​യി​ൽ ബി.​ആ​ർ.​അം​ബേ​ദ്ക​ർ സ്കോ​ള​ർ​ഷി​പ്പ് ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നം
Saturday, July 5, 2025 1:02 AM IST
ക​ണ്ണൂ​ർ: സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ക​യും പ​ഠ​ന​കാ​ര്യ​ങ്ങ​ളി​ൽ മി​ക​വ് പു​ല​ർ​ത്തു​ക​യും ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ബി.​ആ​ർ. അം​ബേ​ദ്ക​റു​ടെ പേ​രി​ൽ സ്കോ​ള​ർ​ഷി​പ്പ് ഏ​ർ​പ്പെ​ടു​ത്താ​ൻ ഇ​ന്ന​ലെ ചേ​ർ​ന്ന ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്കേ​റ്റ് യോ​ഗ​ത്തി​ൽ തീ​രു​മാ​നം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദ​മാ​യ മാ​ർ​ഗ​രേ​ഖ ഉ​ട​ൻ പു​റ​ത്തി​റ​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗ്രൂ​പ്പ് പേ​ഴ്സ​ണ​ൽ ആ​ക്സി​ഡ​ന്‍റ് പോ​ളി​സി ഏ​ർ​പ്പ​ടു​ത്താ​നും തീ​രു​മാ​നി​ച്ചു.​അം​ഗ​പ​രി​മി​ത​മാ​യ​വ​ർ​ക്ക് എ​യ്ഡ​ഡ് കോ​ള​ജു​ക​ളു​ക​ളി​ലും പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ളി​ലും നി​യ​മ​നം ന​ട​ത്തു​ന്പോ​ൾ നാ​ലു ശ​ത​മാ​നം റി​സ​ർ​വേ​ഷ​ൻ ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു. സ്റ്റാ​റ്റ്യൂ​ട്ടി​ൽ ഭേ​ദ​ഗ​ത വ​രു​ത്തി​യാ​ണ് ഇ​തി​ന് സി​ൻ​ഡി​ക്കേ​റ്റ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

മ​റ്റു പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ൾ: ത​ല​ശേ​രി​യി​ൽ ആ​രം​ഭി​ക്കു​ന്ന ഹെ​ർ​മ​ൻ ഗു​ണ്ട​ർ​ട്ട് കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്‌​ഡ് സ്റ്റ​ഡീ​സ് കോ​ള​ജി​ന്‍റെ ഇ​ൻ​സ്‌​പെ​ക്ഷ​ൻ റി​പ്പോ​ർ​ട്ടി​ന് അം​ഗീ​കാ​രം ന​ൽ​കി. ഡോ. ​ജോ​ബി കെ. ​ജോ​സി​നെ ര​ജി​സ്ട്രാ​റാ​യി ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക് കൂ​ടി കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ച്ചു. മാ​ന​ന്ത​വാ​ടി​യി​ൽ ആ​രം​ഭി​ക്കു​ന്ന ശ്രീ ​ഷ​ൺ​മു​ഖ എ​ഡ്യു​ക്കേ​ഷ​ണ​ൽ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ഇ​ൻ​സ്‌​പെ​ക്ഷ​ൻ റി​പ്പോ​ർ​ട്ടി​ന് അം​ഗീ​കാ​രം ന​ൽ​കി. ഗ​സ്റ്റ് അ​ധ്യാ​പ​ക​രു​ടെ വേ​ത​ന വ​ർ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​റ​ങ്ങി​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ക​ണ്ണൂ​രി​ലും ന​ട​പ്പാ​ക്കും. കാ​സ​ർ​ഗോ​ഡ് കാ​മ്പ​സി​ലെ ബി​എ​ഡ് പ്രോ​ഗ്രാ​മി​ൽ​നി​ന്നും ര​ണ്ട് ഓ​പ്ഷ​ണ​ൽ വി​ഷ​യ​ങ്ങ​ളാ​യ മാ​ത്ത​മാ​റ്റി​ക്സ് , ഫി​സി​ക്ക​ൽ സ​യ​ൻ​സ് എ​ന്നി​വ നി​ർ​ത്ത​ലാ​ക്കി​യ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​പ്പി​ക്കും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ 29 അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ​മാ​രു​ടെ സ്ഥാ​ന​ക്ക​യ​റ്റ ശി​പാ​ർ​ശ അം​ഗീ​കാ​രം ന​ൽ​കി. 2024 -25 വാ​ർ​ഷി​ക ക​ണ​ക്കു​ക​ൾ​ക്ക് സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം അം​ഗീ​കാ​രം ന​ൽ​കി.