പി​ക്ക​പ്പ് ലോ​റി സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് സ്‌​കൂ​ട്ട​ർ യാ​ത്രിക​നു പ​രി​ക്ക്
Saturday, July 5, 2025 1:02 AM IST
ഇ​രി​ട്ടി: പി​ക്ക​പ്പ് ലോ​റി സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് സ്‌​കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നു പ​രി​ക്കേ​റ്റു. പ​ടി​യൂ​ർ സ്വ​ദേ​ശി പാ​റ​യി​ൽ വി​ജ​യ​നാ​ണ് (62) പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ജ​യ​നെ ഇ​രി​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 തോ​ടെ ഇ​രി​ട്ടി-​ഇ​രി​ക്കൂ​ർ റോ​ഡി​ൽ നി​ടി​യോ​ടി​യി​ൽ പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട സ്‌​കൂ​ട്ട​ർ തി​രി​ച്ച് പ​ടി​യൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​രി​ക്കൂ​ർ ഭാ​ഗ​ത്തു​നി​ന്നും ക​ർ​ണാ​ട​ക​ത്തി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.