വ​ള്ളി​ത്തോ​ട് ല​യ​ൺ​സ് ക്ല​ബ് സ്ഥാ​നാ​രോ​ഹ​ണ​വും കു​ടും​ബ സം​ഗ​മ​വും
Sunday, July 6, 2025 8:06 AM IST
വ​ള്ളി​ത്തോ​ട്: വ​ള്ളി​ത്തോ​ട് ല​യ​ൺ​സ് ക്ല​ബ് പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും കു​ടും​ബ സം​ഗ​മ​വും അ​ങ്ങാ​ടി​ക്ക​ട​വ് വി ​ആ​ൻ​ഡ് വി ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി. മു​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഡോ. ​ഒ.​വി. സ​ന​ൽ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്ത് പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് ര​ഞ്ജു ജോ​സ​ഫ്, സെ​ക്ര​ട്ട​റി റ്റി​സി എം. ​തോ​മ​സ്, ട്ര​ഷ​റ​ർ സി.​ജെ. തോ​മ​സ് എ​ന്നി​വ​ർ സ്ഥാ​ന​മേ​റ്റു.

ച​ട​ങ്ങി​ൽ 2024-25 വ​ർ​ഷ​ത്തി​ൽ നീ​റ്റ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ അ​ലീ​ന ബി​ജു കു​റു​മു​ട്ടം, പ്ല​സ്ടു​വി​ന് ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ആ​ഷ​ർ ജോ​സ​ഫ് കു​റ​മു​ട്ടം, ജോ​ൺ എ​യ്നോ​ൺ എ​ന്നി​വ​രെ മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. ഡി​സ്ട്രി​ക്ട് കാ​ബി​ന​റ്റ് മെം​ബ​ർ​മാ​രാ​യ ജോ​സ​ഫ് കു​ര്യ​ൻ, റോ​യി പു​ളി​ക്ക​ൽ, റീ​ജ​ണ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ എ​ൻ.​ജെ. ജോ​സ​ഫ്, സോ​ൺ ചെ​യ​ർ​പേ​ഴ്സ​ൺ ജി​മ്മി തോ​മ​സ്, കെ.​എം. ബെ​ന്നി, ബി​ജു കു​റു​മു​ട്ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.