ഗു​രു​ദേ​വ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ അ​ന്ത​ർ​ദേ​ശീ​യ സെ​മി​നാ​ർ
Sunday, July 6, 2025 8:06 AM IST
ചെ​റു​പു​ഴ: മാ​ത്തി​ൽ ഗു​രു​ദേ​വ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ൽ ദ്വി​ദി​ന അ​ന്ത​ർ​ദേ​ശീ​യ സെ​മി​നാ​ർ ന‌​ട​ക്കും. കോ​ള​ജ് ഇ​ന്‍റേ​ർ​ണ​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സെ​ല്ലും അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​സ​ർ​ച്ചേ​ഴ്സ് ഓ​ഫ് ഇ​ന്ത്യ​ൻ ഒ​റി​ജി​നും ചേ​ർ​ന്നാ​ണ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.

പ്ര​ഫ. അ​മൃ​ത് ജി. ​കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഗു​രു​ദേ​വ് കോ​ള​ജ് പേ​ട്ര​ൻ ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. റ​വ. ഡോ. ​വ​ർ​ഗീ​സ് താ​ന്നി​ക്കാ​ക്കു​ഴി ആ​മു​ഖ സ​ന്ദേ​ശം ന​ൽ​കും. ജോ​ർ​ജ് ഐ.​എ​ച്ച്. കു​ക്ക്, ഡോ. ​ജി​മോ​ൾ തോ​മ​സ് ജോ​ർ​ജ്, പ്ര​ഫ. ഏ​ബ്ര​ഹാം ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​സാ​മു​വേ​ൽ പു​തു​പ്പാ​ടി, കോ​ള​ജ് നാ​ക്ക് ആ​ൻ​ഡ് റി​സ​ർ​ച്ച് കോ ​ഓ​ഡി​നേ​റ്റ​ർ പി.​കെ. സി​ന്ധു ​എ​ന്നി​വ​ർ അ​റി​യി​ച്ചു.