കരുവഞ്ചാൽ: സജീവ് ജോസഫ് എംഎൽഎയുടെ വികസന ഫണ്ടിൽ നിന്ന് കരുവഞ്ചാൽ ടൗണിൽ നിർമിച്ച ഹൈടെക് ബസ് വെയിറ്റിംഗ് ഷെൽട്ടർ സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബസ് കയറാൻ വേണ്ടി കാത്തിരിക്കുന്ന യാത്രക്കാർക്ക് വേണ്ടി മ്യൂസിക് സിസ്റ്റം, മൊബൈൽ ഫോൺ ചാർജ് ചെയ്യാനുള്ള സൗകര്യം, ലൈറ്റിംഗ് സിസ്റ്റം, അത്യാധുനിക ഇരിപ്പിടം തുടങ്ങിയ സൗകര്യങ്ങളോടുകൂടിയാണ് നിർമാണം പൂർത്തീകരിച്ചത്.
നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടമ്പള്ളിൽ അധ്യക്ഷത വഹിച്ചു. ബാബു പള്ളിപ്പുറം, ഡി.ഡി. ബാബു, വി.എ. റഹീം, പി.കെ. ബാലകൃഷ്ണൻ, പി. ബഷീറ, ജയിംസ് പുത്തൻപുര, സണ്ണി തെക്കേൽ, കെ.പി. നൗഷാദ്, എ.ഡി. സാബു, ബിനോയ് തോമസ്, സി.കെ. കൃഷ്ണൻ, ബിജു തൃകോഴിക്കൽ, മാത്യു ചാണക്കാട്ടിൽ, ജോൺസൺ ചിറവയൽ, ഉഷാ സുരേഷ്, ബിജു കൂവത്തോട്ട് എന്നിവർ പ്രസംഗിച്ചു.