മോ​ഷ​ണ​ത്തി​നി​ടെ കു​ഞ്ഞി​നെ ച​വി​ട്ടി ര​ക്ഷ​പ്പെ​ട്ട പ്ര​തി പി​ടി​യി​ൽ
Sunday, July 6, 2025 8:06 AM IST
കു​മ്പ​ള: ക​വ​ർ​ച്ചാ​ശ്ര​മ​ത്തി​നി​ടെ ഉ​റ​ങ്ങി​ക്കി​ട​ന്ന കു​ഞ്ഞി​ന്‍റെ ദേ​ഹ​ത്ത് ച​വി​ട്ടി​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ബ​ഹ​ള​ത്തി​നി​ടെ ഓ​ടി​ര​ക്ഷ​പ്പെ​ട്ട മോ​ഷ്ടാ​വ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പി​ടി​യി​ലാ​യി. കു​ബ​ണൂ​ർ സ​ഫ ന​ഗ​റി​ലെ വാ​ട​ക ഫ്ളാ​റ്റി​ൽ താ​മ​സി​ക്കു​ന്ന ക​യ്യാ​ർ സ്വ​ദേ​ശി ക​ല​ന്ത​ർ ഷാ​ഫി (34) യെ​യാ​ണ് കു​മ്പ​ള എ​സ്ഐ കെ. ​ശ്രീ​ജേ​ഷും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണ് ഇ​യാ​ൾ ക​യ്യാ​ർ ജോ​ഡ്ക​ല്ലി​ലെ കെ. ​ഹ​രീ​ഷി​ന്‍റെ വീ​ടി​ന്‍റെ അ​ടു​ക്ക​ള​വാ​തി​ൽ ത​ള്ളി​ത്തു​റ​ന്ന് അ​ക​ത്തു​ക​യ​റി​യ​ത്. കി​ട​പ്പു​മു​റി​യി​ലെ​ത്തി സാ​ധ​ന​ങ്ങ​ൾ ക​വ​ർ​ച്ച ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഉ​റ​ങ്ങി​ക്കി​ട​ന്ന കു​ഞ്ഞി​ന്‍റെ ദേ​ഹ​ത്ത് ച​വി​ട്ടി​യ​ത്.

കു​ഞ്ഞ് ഞെ​ട്ടി​യു​ണ​ർ​ന്ന് ക​ര​ഞ്ഞ​തോ​ടെ വീ​ട്ടു​കാ​ർ ഉ​റ​ക്ക​മു​ണ​രു​ക​യും ഷാ​ഫി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. പു​റ​ത്ത് ഒ​രു ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ർ​ട്ട് ചെ​യ്ത് പോ​കു​ന്ന ശ​ബ്ദം കേ​ട്ട​താ​യി ഹ​രീ​ഷ് പ​റ​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഓ​ട്ടോ​റി​ക്ഷ​യേ​യും ഷാ​ഫി​യേ​യും ക​ണ്ടെ​ത്തി​യ​ത്. നാ​ലു​വ​ർ​ഷം മു​മ്പ് അ​ഞ്ചു​കി​ലോ ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ൽ വി​ചാ​ര​ണ നേ​രി​ടു​ന്ന പ്ര​തി​യാ​ണ് ഷാ​ഫി​യെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.