മ​ദ്യ​വി​ല്പ​ന പി​ടി​ക്കാ​നെ​ത്തി​യ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നേ​രെ പ​രാ​ക്ര​മം; യു​വാ​വ് അ​റ​സ്റ്റി​ൽ
Sunday, July 6, 2025 8:06 AM IST
ആ​ല​ക്കോ​ട്: അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന പി​ടി​ക്കാ​നെ​ത്തി​യ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നേ​രെ യു​വാ​വി​ന്‍റെ പ​രാ​ക്ര​മം. തി​മി​രി ചെ​റു​പാ​റ​യി​ലെ ശി​വ​പ്ര​കാ​ശാ​ണ് (45) റെ​യ്ഡി​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ അ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഇ​യാ​ളെ പി​ന്നീ​ട് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്‌​ട​ർ സി.​എ​ച്ച്‌. ന​സീ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്‌​തു.

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ എ​ക്സൈ​സ് സം​ഘം ശി​വ​പ്ര​കാ​ശി​ന്‍റെ വീ​ട്ടി​ലെ​ത്തു​ന്ന​ത്. അ​ന​ധി​കൃ​ത വി​ല്പ​ന​യ്ക്കാ​യി വീ​ട്ടി​ലെ ര​ഹ​സ്യ അ​റ​ക​ളി​ലും സ്‌​കൂ​ട്ട​റി​ലു​മാ​യി ഒ​ളി​പ്പി​ച്ച 15.5 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.

പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ൽ ശി​വ​പ്ര​കാ​ശ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നേ​രെ ക​ത്തി വീ​ശു​ക​യാ​യി​രു​ന്നു. സ്വ​യം കൈ​ത്ത​ണ്ട മു​റി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ൽ എ​ക്സൈ​സ് ശി​വ​പ്ര​കാ​ശി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ സ്കൂ​ട്ട​റും പി​ടി​ച്ചെ​ടു​ത്തു. കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത ശി​വ​പ്ര​കാ​ശി​നെ ചി​കി​ത്സ​യ്ക്കാ​യി കു​തി​ര​വ​ട്ടം മ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.

അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട‌​ർ ടി.​കെ. തോ​മ​സ്, സി​വി​ൽ ഓ​ഫീ​സ​ർ​മാ​രാ​യ കെ.​വി. സ​ന്തോ​ഷ്, ടി. ​പ്ര​ണ​വ്, വി.​പി. വി​ദ്യ, എം.​മു​നീ​റ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സൈ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.