മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ചു
Sunday, July 6, 2025 8:06 AM IST
ത​ളി​പ്പ​റ​മ്പ്: കോ​ട്ട​യം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​ഴ​യ കെ​ട്ടി​ടം ത​ക​ർ​ന്ന് ബി​ന്ദു എ​ന്ന സ്ത്രീ ​മ​രി​ക്കാ​നി​ട​യാ​യ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ് രാ​ജി വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ത​ളി​പ്പ​റ​മ്പ് കെ​എ​സ്ഇ​ബി ജം​ഗ്ഷ​നു സ​മീ​പം ദേ​ശീ​യപാ​ത ഉ​പ​രോ​ധി​ച്ചു. സ​മ​ര​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കാ​നു​ള്ള ശ്ര​മം പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​രോ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് വാ​ക്കേ​റ്റ​വും ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി.

സ​മ​ര​ക്കാ​രെ പി​ന്നീ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. യൂ​ത്ത് ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​സി. ന​സീ​ർ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫൈ​സ​ൽ ചെ​റു​കു​ന്നോ​ൻ, എ​ൻ.​യു. ഷ​ഫീ​ക്ക്, എ​ൻ.​എ. സി​ദ്ദി​ഖ്, ഹ​നീ​ഫ മ​ദ്ര​സ, കെ. ​അ​ഷ്റ​ഫ്, അ​ജ്മ​ൽ പാ​റാ​ട്, ഷ​ബീ​ർ മു​ക്കോ​ല എ​ന്നി​വ​ർ ഉ​പ​രോ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.