ക​രു​വ​ഞ്ചാ​ൽ പ​ഴ​യ പാ​ലം യാ​ത്രാ യോ​ഗ്യ​മാ​ക്കി
Sunday, July 6, 2025 8:06 AM IST
ക​രു​വ​ഞ്ചാ​ൽ: ക​രു​വ​ഞ്ചാ​ൽ ടൗ​ണി​ലു​ള്ള പ​ഴ​യ പാ​ലം യാ​ത്രാ​യോ​ഗ്യ​മാ​ക്കി വ്യാ​പാ​രി​ക​ൾ. ക​രു​വ​ഞ്ചാ​ൽ യൂ​ണി​റ്റ് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ഴ​യ പാ​ല​ത്തി​ലു​ള്ള കു​ഴി​ക​ൾ കോ​ൺ​ക്രീ​റ്റ് ചെ​യ്തു യാ​ത്രാ യോ​ഗ്യ​മാ​ക്കി​യ​ത്. പു​തി​യ​പാ​ലം യാ​ഥാ​ർ​ഥ്യ​മാ​യെ​ങ്കി​ലും ആ​ല​ക്കോ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ പ​ഴ​യ പാ​ല​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.

വാ​ഹ​ന യാ​ത്ര അ​സാ​ധ്യ​മാ​യ വി​ധ​ത്തി​ൽ പാ​ല​ത്തി​ൽ നി​ര​വ​ധി കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നെ​തി​രേ ഏ​കോ​പ​ന സ​മി​തി ഉ​ൾ​പ്പെ​ടെ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും തി​രി​ഞ്ഞു നോ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് വ്യാ​പാ​രി​ക​ൾ കു​ഴി​ക​ൾ കോ​ൺ​ക്രീ​റ്റ് ചെ​യ്ത​ത്.