നി​ർ​മ​ല​ഗി​രി കോ​ള​ജി​ൽ മെ​റി​റ്റ് ഡേ ​സം​ഘ​ടി​പ്പി​ച്ചു
Sunday, July 6, 2025 8:06 AM IST
നി​ർ​മ​ല​ഗി​രി: നി​ർ​മ​ല​ഗി​രി കോ​ള​ജി​ൽ (ഓ​ട്ടോ​ണ​മ​സ്) മെ​റി​റ്റ് ഡേ "സ​ഫ​ലം- 2025' സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ 2025 ൽ ​ബി​രു​ദ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി യൂ​ണി​വേ​ഴ്സി​റ്റി ത​ല​ത്തി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം ല​ഭി​ച്ച​വ​രെ​യും എ ​പ്ല​സ് ഗ്രേ​ഡു​കാ​രെ​യും ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ത​ല​ത്തി​ൽ ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ​വ​രെ​യും അ​നു​മോ​ദി​ച്ചു.

ക​വി​യും ചി​ത്ര​കാ​ര​നും നോ​വ​ലി​സ്റ്റു​മാ​യ ഡോ. ​സോ​മ​ൻ ക​ട​ലൂ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
അ​ദ്ദേ​ഹം ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​സ്റ്റ​ർ സെ​ലി​ൻ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് ബ​ർ​സാ​ർ റ​വ. ഡോ. ​തോ​മ​സ് കൊ​ച്ചു​ക​രോ​ട്ട് അ​നു​ഗ്ര​ഹ ഭാ​ഷ​ണം ന​ട​ത്തി. നി​ർ​മ​ല​ഗി​രി കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടി.​കെ. സെ​ബാ​സ്റ്റ്യ​ൻ, ഐ​ക്യു​എ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ റ​വ. ഡോ. ​മാ​ർ​ട്ടി​ൻ ജോ​സ​ഫ്, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഡോ. ​ജ​യ്സ​ൺ ജോ​സ​ഫ്, ജോ​ൺ​സ​ൺ ജോ​ർ​ജ്, വി​ദ്യാ​ർ​ഥി​ക​ളാ​യ ഷ​ഹാ​ന ഷെ​റി​ൻ, അ​നു സ​ജീ​ഷ്, നി​വേ​ദി​ത തീ​ർ​ഥ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.