ബ​ഷീ​റി​ന്‍റെ ക​ഥ​ക​ൾ തേ​ടി വി​ദ്യാ​ർ​ഥി​ക​ൾ വാ​യ​ന​ശാ​ല​യി​ൽ
Sunday, July 6, 2025 8:06 AM IST
പ​യ്യാ​വൂ​ർ: വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ "ഇ​മ്മി​ണി ബ​ലി​യ' ക​ഥ​ക​ൾ തേ​ടി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ വാ​യ​ന​ശാ​ല​യി​ലെ​ത്തി. വാ​യ​ന മാ​സാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കാ​ഞ്ഞി​ലേ​രി പൊ​തു​ജ​ന വാ​യ​ന​ശാ​ല സം​ഘ​ടി​പ്പി​ച്ച ബ​ഷീ​ർ അ​നു​സ്മ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കാ​ഞ്ഞി​ലേ​രി എ​എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ വാ​യ​ന​ശാ​ല സ​ന്ദ​ർ​ശി​ച്ച​ത്.

ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ അം​ഗം മു​കു​ന്ദ​ൻ അ​യ​ന​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബ​ഷീ​ർ കൃ​തി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തി. വാ​യ​ന​ശാ​ലാ പ്ര​സി​ഡ​ന്‍റ് പി. ​ജ​നാ​ർ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ സി.​പി. ച​ന്ദ്ര​ൻ, പി. ​പ്ര​ഭാ​ക​ര​ൻ, പി. ​മ​ഹി​ജാ​മ​ണി, കെ.​സി. കു​ഞ്ഞ​മ്പു ന​മ്പ്യാ​ർ, പി. ​ശോ​ഭ​ന, കെ. ​സ്മി​നി, കെ.​കെ. നൗ​ഷാ​ദ്, വേ​ദ ശ്രീ​കു​മാ​ർ, കെ.​വി. അ​രു​ണി​മ, അ​ദി​തി സ​ന്തോ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.