കൊ​ച്ചി​യി​ല്‍ ഇന്നും നാളെയും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Sunday, July 6, 2025 4:25 AM IST
കൊ​ച്ചി: ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ച്ചി​യി​ല്‍ ഇ​ന്നും നാ​ളെ​യും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. ഇ​ന്ന് ഉ​ച്ച​കഴിഞ്ഞ് നേ​വ​ല്‍ ബേ​സ്, എം​ജി റോ​ഡ്, ഹൈ​ക്കോ​ട​തി, ബോ​ള്‍​ഗാ​ട്ടി ഭാ​ഗ​ങ്ങ​ളി​ലും നാ​ളെ രാ​വി​ലെ എ​ട്ടു​ മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ ദേ​ശീ​യ​പാ​ത 544, ക​ള​മ​ശേ​രി എ​സ്‌​സി​എം​എ​സ് മു​ത​ല്‍ ക​ള​മ​ശേ​രി എ​ച്ച്എം​ടി,

സീ​പോ​ര്‍​ട്ട് എ​യ​ര്‍​പോ​ര്‍​ട്ട് റോ​ഡി​ല്‍ തോ​ഷി​ബ ജം​ഗ്ഷ​ന്‍, മെ​ഡി​ക്ക​ല്‍ കോ​ള​ജ് റോ​ഡി​ല്‍ ക​ള​മ​ശേ​രി ന്യൂ​വാ​ല്‍​സ് വ​രെ​യും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.