ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: ശി​ല്പ​ശാ​ല ന​ട​ത്തി
Sunday, July 6, 2025 4:57 AM IST
വാ​ഴ​ക്കു​ളം: മ​ഞ്ഞ​ള്ളൂ​ർ, മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ശി​ല്പ​ശാ​ല ന​ട​ത്തി. കോ​ണ്‍​ഗ്ര​സ് ജ​ന​പ്ര​തി​നി​ധി​ക​ൾ, മ​ണ്ഡ​ലം, ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വാ​ഴ​ക്കു​ളം സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ശി​ല്പ​ശാ​ല മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ഞ്ഞ​ള്ളൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷ് ക​ട​യ്ക്കോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ പി.​പി. എ​ൽ​ദോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സാ​ബു ജോ​ണ്‍, നേ​താ​ക്ക​ളാ​യ കെ.​എം സ​ലീം, ജോ​സ് പെ​രു​ന്പി​ള്ളി​ക്കു​ന്നേ​ൽ, കെ.​എം. പ​രീ​ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.